സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ; പങ്കാളിത്ത പെൻഷന് പകരം സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ പദ്ധതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം. ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2024-25 ബജറ്റിലാണ് ഈ പ്രഖ്യാപിച്ചത്.
പങ്കാളിത്ത പെൻഷൻ സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരിൽ വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കുന്നത് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ തുടർപരിശോധനക്കായി മൂന്നംഗ കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിച്ച് ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ വഴി കേന്ദ്ര സർക്കാറിന് നൽകിയ വിഹിതം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കും.
സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ പദ്ധതി രൂപീകരിക്കും. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികളെ കുറിച്ച് സംസ്ഥാനത്ത് പുതിയ സ്കീം നടപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഡി.എ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തിൽ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.