മൂവാറ്റുപുഴ അഷ്റഫ് മൗലവി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ്
text_fieldsപുത്തനത്താണി (മലപ്പുറം): മൂവാറ്റുപുഴ അഷ്റഫ് മൗലവിയെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുത്തു. പി. അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (ആലപ്പുഴ), കെ.കെ. റൈഹാനത്ത് (എറണാകുളം) എന്നിവർ വൈസ് പ്രസിഡൻറുമാരും റോയ് അറയ്ക്കല്‍ (എറണാകുളം), അജ്മല്‍ ഇസ്മായില്‍ (എറണാകുളം), പി.കെ. ഉസ്മാന് (തൃശൂര്‍) എന്നിവർ ജനറല്‍ സെക്രട്ടറിമാരും എ.കെ. സലാഹുദ്ദീൻ (കൊല്ലം) ട്രഷററുമാണ്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പി. അബ്ദുല്‍ മജീദ് ഫൈസി, സി.പി.എ. ലത്തീഫ്, അന്‍സാരി ഏനാത്ത്, എസ്.പി. അമീര്‍ അലി, മുസ്തഫ പാലേരി, അഷ്റഫ് പ്രാവച്ചമ്പലം, വി.എം. ഫൈസല്‍, ശശി പഞ്ചവടി, ലസിത അസീസ്, എല്‍. നസീമ, മഞ്ജുഷ മാവിലാടം എന്നിവരെയും രണ്ടു ദിവസമായി പുത്തനത്താണിയിൽ നടന്ന സംസ്ഥാന പ്രതിനിധി സഭ തെരഞ്ഞെടുത്തു.
ഭാരവാഹികളുടെ പ്രഖ്യാപനം ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി നിര്‍വഹിച്ചു. ദേശീയ പ്രവര്‍ത്തക സമിതി അംഗം പ്രഫ. പി. കോയ, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വിമന്‍ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എല്‍. ഇര്‍ഷാന, ഡോ. സി.എച്ച്. അഷറഫ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.