അവിനാശി ദുരന്തം അന്വേഷിക്കാൻ പുതിയ സംഘം
text_fieldsതിരുവനന്തപുരം: അവിനാശി ദുരന്തത്തെക്കുറിച്ച് വിശദ പരിശോധന നടത്താൻ മോട്ടോർവ ാഹനവകുപ്പ് പുതിയ സംഘത്തെ നിേയാഗിച്ചു. നേരേത്ത നിയോഗിച്ച ഉദ്യോഗസ്ഥന് സാേങ്ക തികയോഗ്യതയില്ലെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെൻറ നിർദേശപ്രകാരം പുതിയ സംഘത്തെ ചുമതലപ്പെടുത്തിയത്. തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം. സുരേഷിനും തൃശൂര്‍ എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ ഷാജിമാധവനുമാണ് പുതിയ ചുമതല.
ഗതാഗത കമീഷണറുടെ നിർദേശപ്രകരം ഇരുവരും തിങ്കളാഴ്ചതന്നെ അവിനാശിയിലെത്തി. അപകടസ്ഥലവും വാഹനങ്ങളും പരിശോധിച്ചു. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച തലസ്ഥാനത്ത് ചേരുന്ന ഉന്നതതല യോഗം പരിഗണിക്കും.മൂന്നുപേരില്‍ കൂടുതല്‍ മരിക്കുന്ന അപകടങ്ങളില്‍ സാങ്കേതികയോഗ്യതയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്.
മരണനിരക്കും അപകടത്തിെൻറ തീവ്രതയും കൂടുന്നതനുസരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാണ് വ്യവസ്ഥ. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ തലത്തില്‍ അന്വേഷിക്കേണ്ട അപകടമായിരുന്നു അവിനാശിയിലേതെന്നാണ് വിലയിരുത്തൽ. സാധാരണ അപകടപരിശോധനക്കുപോലും എന്‍ഫോഴ്സ്മെൻറ് സ്ക്വാഡിനെ നിയോഗിക്കാറില്ല. ഇൗ സാഹചര്യത്തിലാണ് മിനിസ്റ്റീരിയൽ വിഭാഗത്തിൽനിന്ന് സ്ഥാനക്കയറ്റം കിട്ടിയയാളെ അന്വേഷണത്തിന് നിയോഗിച്ചത് സംബന്ധിച്ച വിമർശനമുയർന്നത്. അന്വേഷണസംഘത്തില്‍ സേഫ് കേരള വിഭാഗത്തിലെ ജൂനിയര്‍ ഇന്സ്പെക്ടര്മാരാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.