വാഹനം തടഞ്ഞ് പരിശോധനയില്ല; പുതിയ സംവിധാനവുമായി വാഹന വകുപ്പ്
text_fieldsകൊച്ചി: അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾക്ക് ഇനി പരിശോധകരുടെ കണ്ണുവെട്ടിച്ചു ം കൈമടക്ക് നൽകിയും നിയമലംഘനം തുടരുന്നത് പ്രയാസമാകും. അധികഭാരവും മറ്റ് കൃത്രി മങ്ങളും വാഹനം നിർത്താതെതന്നെ പരിശോധിച്ചറിയാനുള്ള അത്യാധുനിക സംവിധാനം നടപ്പാക ്കാനൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇതിന് വകുപ്പിന് കീഴിലെ ചെക്പോസ് റ്റുകൾ 10.5 കോടി ചെലവിൽ ആധുനികവത്കരിക്കും.
മോട്ടോർ വാഹന വകുപ്പിന് കീഴിൽ 19 ചെക്പോസ്റ്റുകളാണുള്ളത്. വാഹനങ്ങൾ തടഞ്ഞിട്ട് പരിശോധിക്കുന്നതാണ് നിലവിലെ രീതി.
എന്നാൽ, വാഹനം നിർത്താതെതന്നെ നിയമലംഘനം കണ്ടെത്താനുള്ള സംവിധാനങ്ങളാണ് ചെക്പോസ്റ്റുകളിൽ സജ്ജീകരിക്കുന്നത്. വാഹനത്തിൽ എത്രമാത്രം ഭാരം കയറ്റിയിട്ടുണ്ട്, ഇൻഷുറൻസ്, പെർമിറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി, ഇ-വെ ബിൽ എന്നിവയെല്ലാം ചെക്പോസ്റ്റുകളിലെ ഡാറ്റാബേസ് വഴി ഓൺലൈനായി പരിശോധിക്കും.
ഇവ കൃത്യമല്ലെങ്കിൽ ചെക്പോസ്റ്റിലെ ചുവപ്പ് ലൈറ്റ് താനെ തെളിയുകയും തുടർന്ന് ഈ വാഹനങ്ങൾ വിശദ പരിശോധനക്കും മറ്റ് നടപടികൾക്കും വിധേയമാക്കുകയും ചെയ്യും. വാഹനങ്ങൾ പരിശോധനക്കായി കാത്തുകിടക്കേണ്ടതില്ല. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കം സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയാണ് ചെക്പോസ്റ്റുകൾ നവീകരിക്കുന്നത്. വ്യവസ്ഥകൾ പാലിച്ച് വരുന്ന വാഹനങ്ങൾ ചെക്പോസ്റ്റിൽ നിർത്തിയിടേണ്ടിവരില്ല. ആവശ്യമുള്ള വിവരങ്ങൾ ജി.എസ്.ടി, എക്സൈസ് വകുപ്പുകൾക്ക് ചെക്പോസ്റ്റുകളിൽ നിന്നുതന്നെ കൈമാറും. മോട്ടോർ വാഹനവകുപ്പിെൻറ പരിശോധനയിലൂടെ മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും ആവശ്യമായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കാൻ കഴിയും വിധത്തിലാണ് പുതിയ സംവിധാനം.
നിലവിലെ പരിശോധന സമ്പ്രദായം ഉദ്യോഗസ്ഥരുടെ അഴിമതിക്കും നികുതിവെട്ടിപ്പിനും വഴിവെക്കുന്നു എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ആധുനികവത്കരണം. ഇതോടൊപ്പം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് റഡാർ നിരീക്ഷണം ഉൾപ്പെടെ ലോകോത്തര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ നടപ്പാക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിനെയാണ് (സിഡാക്) ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കും. ഇതിെൻറ പ്രവർത്തനങ്ങൾക്ക് സർക്കാർ 11.5 കോടി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.