ന്യൂ ഇയറിന് ബാറിൽ നിന്ന് വീട്ടിലെത്തിക്കാൻ ആളുണ്ട്, ഉപദേശിക്കാനും... മോട്ടോർ വാഹന വകുപ്പിന്റെതാണീ പരീക്ഷണം
text_fieldsകൊച്ചി: പതുവത്സര ആഘോഷത്തിനു മദ്യപിച്ചു ഫിറ്റാവുന്നവരെ വീട്ടിലെത്തിക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസാണ് (ആർ.ടി.ഒ) ഈ തീരുമാനത്തിന് പിന്നിൽ. പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു എറണാകുളത്തെ ബാർ ഹോട്ടലുകളിൽ പ്രഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാനാണ് ആർ.ടി.ഒ നിർദേശം. പുതുവത്സരത്തിനു മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാനാണിത് നടപ്പാക്കുന്നത്.
മദ്യപിച്ചു വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു ബാറുകൾ ഉള്ള എല്ലാ ഹോട്ടലുകളും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് നിർദേശം. ഹോട്ടലുകൾ പ്രഫഷണൽ ഡ്രൈവർമാരെ ഇതിനായി ക്രമീകരിക്കണം. ഹോട്ടലുകളിൽ എത്തുന്നവരോട് ഇത്തരം ഡ്രൈവർമാരുടെ സേവനമുണ്ടെന്നു അറിയിക്കണം. നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നും നിർദേശമുണ്ട്.
ഡ്രൈവറെ നൽകുക മാത്രമല്ല ഹോട്ടലുകാർ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആർടിഒ നിർദ്ദേശത്തിലുണ്ട്. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ് രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കും.
ഡ്രൈവറെ നൽകുക മാത്രമല്ല ഹോട്ടലുകാർ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആർടിഒ നിർദ്ദേശത്തിലുണ്ട്. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ് രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കും.
പാപ്പാഞ്ഞിയെ കത്തിക്കൽ: സുരക്ഷയിൽ ആശങ്ക
കൊച്ചി: രാജ്യത്തെ തന്നെ പ്രധാന പുതുവത്സരാഘോഷ കേന്ദങ്ങളിലൊന്നായ ഫോർട്ട്കൊച്ചിയിൽ കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികളില്ലെങ്കിലും കർശന സുരക്ഷാനടപടികളുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണ ഭാഗമായി ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല. എന്നാൽ വെളി മൈതാനിയിൽ ഗാലാ ഡിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച 48 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കും. പൊലീസ് വിലക്കിയിട്ടും ഹൈകോടതിയിൽ നിന്ന് വിധി നേടിയാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കാത്തതിനാൽ ആളുകൾ വലിയ രീതിയിൽ വെളി മൈതാനത്ത് എത്തും.
പരേഡ് മൈതാനിയിൽ മറ്റ് കച്ചവട സ്റ്റാളുകളും ടെന്റുകളാന്നും ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ പതിനായിരങ്ങൾക്ക് മൈതാനത്ത് നിൽക്കാൻ കഴിയുമായിരുന്നു. എന്നിട്ട് പോലും പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ പൊലീസ് വളരെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ വെളി മൈതാനിയിലും സമീപത്തും കച്ചവട സ്റ്റാളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഇത് സംബന്ധിച്ച് രഹസ്യന്വേഷണം വിഭാഗവും റിപ്പോർട്ട് നൽകിയതായാണ് അറിവ്. കച്ചവട സ്റ്റാളുകൾ മൈതാനത്ത് നിന്ന് പൂർണമായും നീക്കം ചെയ്യുകയോ അല്ലെങ്കിൽ പാപ്പാഞ്ഞി നിൽക്കുന്നിടത്ത് നിന്ന് വളരെ ദൂരെ സ്ഥാപിക്കുകയോ ചെയ്തില്ലെങ്കിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
വെളി മൈതാനിയിൽ മൂന്ന് ഗെയിറ്റുകളാണുള്ളത്. ഇതിലൂടെ വേണം ആളുകൾക്ക് അകത്തേക്കും പുറത്തേക്കും കടക്കാൻ. ഇതേ മൈതാനത്ത് തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ നാച്ചുറൽ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത് ആകർഷകമായ ഈ ട്രീ കാണാൻ ദിനംപ്രതി പതിനായിരങ്ങൾ എത്തുന്നുണ്ട്.
പുതുവത്സരം: സുരക്ഷ ശക്തമാക്കി പൊലീസ്
കൊച്ചി: പുതുവത്സരാഘോഷഭാഗമായി സുരക്ഷാനടപടികൾ ശക്തമാക്കി പൊലീസ്. ജില്ലയാകെ 2500ലധികം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. കൂടുതൽ പേർ മഫ്തിയിലായിരിക്കും. സിറ്റി പൊലീസിന്റെ അതിർത്തിയിൽ ബാരിക്കേഡ് വെച്ച് പരിശോധനയുണ്ടാകും.
കൺട്രോൾ റൂം വാഹനങ്ങൾക്ക് പുറമേ, അതത് സ്റ്റേഷനുകളിലെ ടീമും പരിശോധന നടത്തും. ഫോർട്ട്കൊച്ചിയിൽ മാത്രം 1500 പൊലീസുകാരും നഗരത്തിലെ മറ്റ് ആഘോഷ പരിപാടികളിൽ 500 പൊലീസുകാരും സുരക്ഷയൊരുക്കും. വെളി ഗ്രൗണ്ടിൽ 34 സി.സി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ലഹരി ഇടപാടും മദ്യപിച്ചുള്ള ഡ്രൈവിങും നിയന്ത്രിക്കുകയാണ് ലക്ഷ്യം. നഗരത്തിൽ കർശന വാഹന പരിശോധന നടക്കും.
മദ്യപിച്ച് വാഹനം ഓടിക്കുക, ഒരു ബൈക്കിൽ മൂന്ന് പേർ വീതമുള്ള യാത്ര, ഹെൽമറ്റ് ഇല്ലാത്ത യാത്ര, റോഡിന്റെ ഇടതു വശത്ത് കൂടി മറികടക്കൽ, പച്ച ലൈറ്റ് തെളിയാതെ സിഗ്നൽ മറികടക്കുക എന്നിവയെല്ലാം പരിശോധന പരിധിയിൽ വരും. നഗരത്തിലെ എല്ലാ മേഖലകളിലും പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് കമീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. ഫോർട്ട്കൊച്ചിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.