പുതുവത്സരം: ആഘോഷം നിയന്ത്രിച്ചു പൊലീസ്, 15 വാഹനങ്ങൾ കസ്റ്റഡിയിൽ
text_fieldsപരപ്പനങ്ങാടി: പുതുവർഷ രാവിൽ തിമിർത്താടുന്നവരെ നിയന്ത്രിക്കാൻ പരപ്പനങ്ങാടി പൊലീസ് രംഗത്തിറങ്ങി. കട കമ്പോളങ്ങൾ രാത്രി 10 മണിയോടെ അടക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് നടപ്പാക്കാൻ പൊലീസിനോടൊപ്പം നേതൃത്വവും രംഗത്തിറങ്ങി. വ്യാപാരി വ്യവസായ ഏകോപന സമിതി സെക്രട്ടറി ജനറൽ എ. വിനോദ് കുമാറിനെ നേതൃത്വത്തിൽ പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാർ നിയന്ത്രിത സമയം ഉറപ്പാക്കാൻ രംഗത്തെത്തി.
പുതുവത്സരാഘോഷത്തിന്റെ മറവിൽ നിരോധിത മഴക്കുമരുന്ന് ഉൽപ്പന്നങ്ങളുടെ വിപണവും ഉപയോഗവും സജീവമായി നടക്കുമെന്ന പെവലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് കൂടി ലഭിച്ചതോടെ പൊലീസ് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിങ് ശക്തമാക്കുകയായിരുന്നു. അനിയന്ത്രിത ആഘോഷത്തിന് എത്തുന്നവർ ഉപഭോക്താക്കൾ എന്ന വ്യാജേനെ മാർക്കറ്റിൽ തമ്പടിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് പൊലീസ് കർശന നിലപാടെടുത്തത്. വ്യാപാരി സംഘടന നേതൃത്വത്തിന്റെ സഹകരണത്തിൽ പൊലീസ് തൃപ്തി രേഖപ്പെടുത്തി. അതെ സമയം ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതുൾപ്പടെയുള്ള പതിനഞ്ച് വാഹനങ്ങൾ ഇന്നലെ പിടിച്ചെടുത്തതായി പരപ്പനങ്ങാടി എസ്. എച്ച്. ഒ ജിനേഷ് അറിയിച്ചു. ആഘോഷത്തിന്റെ മറവിലുള്ള അനധികൃത ലഹരി ഉപയോഗത്തെ നേരിടാനുള്ള ആസൂത്രണങ്ങൾ നടപാക്കിയെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.