ഇടപാടും നികുതിയും; പുതുവർഷത്തിൽ ശ്രദ്ധിക്കാൻ
text_fieldsസാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും നികുതി സംബന്ധമായും പുതു വർഷത്തിൽ മാറ്റങ്ങളേറെ. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ തടസ്സം നേരിടുന്നതു മുതൽ ആദായ നികുതി വകുപ്പിെൻറ പിഴശിക്ഷക്കു വിധേയമാകുന്നതു വരെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ താഴെ പറയുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക:
ചിപ് കാർഡ്
റിസർവ് ബാങ്ക് നിയമപ്രകാരം ചിപ്പ് ഘടിപ്പിച്ച ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളാണ് ഇന്നുമുതൽ ഉപയോഗിക്കേണ്ടത്. ചിപ്പില്ലാത്ത (മാഗ്നറ്റിക് സ്ട്രൈപ്) എല്ലാ കാർഡുകളും ഇന്ന് മുതൽ ബാങ്കുകൾ പ്രവർത്തനരഹിതമാക്കും. ആഗസ്റ്റിലെ ആർ.ബി.െഎ ഉത്തരവനുസരിച്ച് എല്ലാ ഉപഭോക്താക്കൾക്കും ചിപ്പുള്ള കാർഡുകൾ ബാങ്കുകൾ സ്വന്തം നിലക്ക് സൗജന്യമായി മാറ്റി നൽകിയിരുന്നു. ഇനിയും മാറ്റാത്തവർ ബാങ്കുകളെ സമീപിക്കേണ്ടി വരും. കാർഡിന് ഇടതുവശത്ത് മുഖഭാഗത്തായാണ് ചിപ്പുള്ളത്.
നികുതി റിേട്ടൺ: ഇനി ഇരട്ടിപ്പിഴ
നികുതി റിേട്ടൺ (െഎ.ടി.ആർ) ഫയൽ ചെയ്യാൻ നീട്ടിനൽകിയ കാലാവധിയായ ആഗസ്റ്റ് 31നകം (കേരളം ഒഴികെ) നൽകാത്തവർ ഇനിയും നൽകിയിട്ടില്ലെങ്കിൽ ഇരട്ടിപ്പിഴ അടക്കണം. 2018 ഡിസംബർ 31 ആയിരുന്നു 5000 രൂപ പിഴയോടെ റിേട്ടൺ നൽകേണ്ട കാലാവധി. 2019 ജനുവരി ഒന്നിനും 2019 മാർച്ച് 31നകവുമാണ് ഇനി റിേട്ടൺ നൽകുന്നതെങ്കിൽ 10,000 രൂപയാണ് പിഴ. അതേസമയം, വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ കൂടാത്തവരുടെ പിഴ 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
മുതിർന്ന പൗരൻമാർക്ക് ഇളവ്
നികുതി റിേട്ടൺ ഫയൽ ചെയ്യുേമ്പാൾ മുതിർന്ന പൗരന്മാർക്ക് 50,000 രൂപവരെ ലഭിക്കുന്ന പലിശക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
സി.ടി.എസ്-2010 ചെക്ക് നിർബന്ധം
ഇന്നു മുതൽ സി.ടി.എസ്-2010 ചെക്ക് നിർബന്ധം. റിസർവ് ബാങ്ക്, ചെക്കുകളിൽ പണം മാറിക്കൊടുക്കുന്ന സംവിധാനത്തിനാണ് ചെക്ക് ട്രൻകേഷൻ സിസ്റ്റം (സി.ടി.എസ്) എന്ന് പറയുന്നത്. സി.ടി.എസ് അല്ലാത്ത ചെക്കുകളിൽ പണം മാറ്റിക്കൊടുക്കുന്നത് 2018 സെപ്റ്റംബർ ഒന്നുമുതൽ പരിമിതപ്പെടുത്തിയിരുന്നു. മാസത്തിൽ ഒരിക്കലാണ് ഇത്തരം ചെക്കുകളിൽ പണം നൽകിയിരുന്നത്.
ഇന്ന് മുതൽ ഇത്തരം ചെക്കുകൾ സ്വീകരിക്കില്ലെന്ന് എസ്.ബി.െഎയും അറിയിച്ചിട്ടുണ്ട്. ചെക്ക് ലീഫിെൻറ ഇടതു ഭാഗത്തായി ‘സി.ടി.എസ്-2010’ എന്നെഴുതിയ ചെക്കിനാണ് ജനുവരി ഒന്നുമുതൽ പ്രാബല്യം. ഇൗ ചെക്ക് ലഭിക്കാത്തവർ നേരിട്ട് ബാങ്കുകളെ സമീപിക്കേണ്ടി വരും.
പാൻ കാർഡിന് ആധാർ നിർബന്ധം
2017 ജൂലൈ ഒന്നിന് പാൻ കാർഡ് കൈവശമുള്ള എല്ലാവരും അത് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി പാൻ കാർഡിന് അപേക്ഷിക്കുന്ന എല്ലാവരും ആധാർ വിവരങ്ങൾ നൽകുകയും വേണം. 2019 മാർച്ച് 31നാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. ആദായനികുതി വകുപ്പിലെ 139എ.എ പ്രകാരം ആദായനികുതി റിേട്ടൺ നൽകുന്നവർക്കും ആധാർ നമ്പർ നിർബന്ധമാക്കിയിട്ടുണ്ട്.
നികുതിക്ക് സെസ് കൂട്ടി
ഉപഭോക്താവ് അടക്കുന്ന നികുതിയുടെ സെസ്-2018 ഏപ്രിൽ ഒന്ന് മുതൽ മൂന്ന് ശതമാനത്തിൽനിന്ന് നാലാക്കിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ സെസ് എന്നാണ് ഇത് അറിയപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.