സംസ്ഥാനത്തെ രാത്രി നിയന്ത്രണം അവസാനിച്ചു; തുടര്‍ തീരുമാനം അടുത്ത യോഗത്തില്‍
text_fieldsതിരുവനന്തപുരം: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം അവസാനിച്ചു. ഒമിക്രോണ്‍, കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യം അടുത്ത അവലോകനയോഗത്തില്‍ തീരുമാനിക്കും. ഡിസംബര്‍ 30 മുതല്‍ ഞായറാഴ്ച വരെ രാത്രി 10 മുതല്‍ പുലർച്ച അഞ്ചുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമയം കൂടി കണക്കാക്കി ഈ ആഴ്ച തന്നെ അവലോകനയോഗം ചേരും. കോവിഡ്, ഒമിക്രോണ്‍ സാഹചര്യവും മറ്റ് സംസ്ഥാനങ്ങള്‍ അടക്കം സ്വീകരിക്കുന്ന നടപടികളും വിലയിരുത്തിയാകും തുടര്‍ തീരുമാനം. എന്നാല്‍, കോവിഡിനെ അപേക്ഷിച്ച് ഒമിക്രോണ്‍ മാരകശേഷിയുള്ള വൈറസ് അല്ലെന്നും ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകര്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നുമാണ് വിദഗ്ധ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.