'അമ്മയറിയാൻ, ആ മകൾ സുഖമായിരിക്കുന്നു'; യാത്രക്കിടയിൽ പ്രസവിച്ച കുഞ്ഞിനെ തോട്ട്വക്കിൽ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയിൽ
text_fieldsഅങ്കമാലി: വാളയാറിന് സമീപം പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് ബസില്‍ മടങ്ങിയ യുവതിയെ വാഹനം തടഞ്ഞ് അങ്കമാലി പൊലീസ് കസ്റ്റഡിയിെലടുത്തു. പശ്ചിമബംഗാൾ സ്വദേശിനി ഹസീനയാണ് (34) പിടിയിലായത്.
കരാർ േജാലിക്ക് അങ്കമാലി സ്വദേശി ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് ബസില്‍ പശ്ചിമബംഗാളില്‍നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സംഘത്തോടൊപ്പമായിരുന്നു ഇവർ. ബസ് പാലക്കാടിനടുത്തെ പേട്ടക്കാട് എത്തിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിച്ചു. ഈ സമയം യുവതി പുറത്തേക്ക് ഇറങ്ങിപ്പോയി. ഛര്‍ദിക്കാന്‍ ഇറങ്ങിേപ്പായതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. ഇവിടെയാണ് പെൺകുഞ്ഞിനെ പ്രസവിച്ചതെന്നാണ് വിവരം. തുടർന്ന് കുഞ്ഞിനെ ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോട്ട്വക്കിൽ ഉപേക്ഷിച്ച് യുവതി ബസില്‍ കയറി അങ്കമാലിയിലേക്ക് യാത്ര തുടർന്നു.
തോടിന് അടുെത്തത്തിയ പഴം വില്‍പനക്കാര്‍ കുഞ്ഞിെൻറ കരച്ചില്‍ കേട്ട് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിനെ കെണ്ടത്തിയത്. ഉടൻ ആളുകളെ വിളിച്ചുകൂട്ടുകയും വാളയാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വാളയാര്‍ പൊലീസ് വിവിധ സ്റ്റേഷനുകളില്‍ അറിയിച്ചു. ഗർഭിണിയായ യുവതി ബസിൽനിന്ന് ഇറങ്ങിപ്പോയത് പരിസരത്തുണ്ടായിരുന്നവർ ശ്രദ്ധിച്ചിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് യുവതി അങ്കമാലിയിലേക്ക് വരുകയായിരുന്ന ബസില്‍ യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചത്.
ഉച്ചയോടെ അങ്കമാലി പൊലീസ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ അങ്ങാടിക്കടവ് സിഗ്നല്‍ കവലയില്‍ ബസ് തടഞ്ഞ് യുവതിയെ കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് 12.45ഓടെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മണിക്കൂറുകള്‍ക്കുമുമ്പ് പ്രസവിച്ചതായി തെളിഞ്ഞു. തുടര്‍ന്ന് യുവതിക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി.
നേരേത്ത ആലുവയില്‍ ജോലി ചെയ്തിരുന്ന ബന്ധുവായ യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയിലുള്ളതായും പൊലീസിന് വിവരം ലഭിച്ചു. ഇയാളെയും സ്റ്റേഷനില്‍ വിളിപ്പിച്ചു.പെൺകുഞ്ഞിനെ കഞ്ചിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് സുഖമായിരിക്കുന്നു. അങ്കമാലി പൊലീസ് അറിയിച്ച പ്രകാരം വാളയാര്‍ പൊലീെസത്തി തുടര്‍നടപടി പൂര്‍ത്തിയാക്കിയശേഷം വൈകീട്ട് അേഞ്ചാടെ പാലക്കാട് ജില്ല ആശുപത്രിയിലുള്ള കുഞ്ഞിെൻറ അടുത്തേക്ക് ഇവരെ കൊണ്ടുപോയി. വിദഗ്ധചികിത്സക്ക് ഇരുവെരയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.