കൊച്ചിയിൽ റോഡിലേക്ക് നവജാത ശിശുവിന്‍റെ മൃതദേഹം എറിഞ്ഞ സംഭവം; സമീപത്തെ ഫ്ലാറ്റിലെ കുടുംബത്തെ ചോദ്യം ചെയ്യുന്നു
text_fieldsകൊച്ചി: നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമീപത്തെ ഫ്ലാറ്റിലെ കുടുംബത്തെ ചോദ്യം ചെയ്യുന്നു. ഫ്ലാറ്റ് നമ്പർ 5-സിയിലെ അച്ഛനെയും അമ്മയെയും മകളെയുമാണ് ചോദ്യം ചെയ്യുന്നത്. പരിശോധനയിൽ ഈ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ 7.30ഓടെ പനമ്പിള്ളി നഗർ വിദ്യാനഗറിൽ കവറിൽ പൊതിഞ്ഞ നിലയിൽ റോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റിൽനിന്നും റോഡിൽ ഒരു പൊതി വന്ന് വീഴുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
തുടർന്ന്, പൊലീസ് ഫ്ലാറ്റിലുള്ളവരുടെ മൊഴിയെടുത്തിരുന്നു. കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.