നവജാതശിശുവിെൻറ കൊല: മാതാപിതാക്കൾ അറസ്റ്റിൽ
text_fieldsപുത്തൂർ: കാരിക്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാപിതാക്കളെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കാരിക്കൽ അശ്വതി ഭവനിൽ മഹേഷ്, ഭാര്യ അമ്പിളി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരും സംശയത്തിെൻറ നിഴലിലാണ്. ഭാര്യ ചെയ്ത കുറ്റം മറച്ചു വെെച്ചന്ന് കണ്ടെത്തിയതിനാലാണ് മഹേഷിനെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ അമ്പിളിക്ക് ഒരു കുഞ്ഞുണ്ട്. ഇനിയൊരു കുട്ടി വേെണ്ടന്ന് തീരുമാനിച്ചെങ്കിലും വീണ്ടും ഗര്‍ഭിണിയായി. ഗർഭച്ഛിദ്രം നടത്താൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായ മരുന്നുപയോഗം മൂലം ശിശുവിന് മാനസിക, ശാരീരിക വൈകല്യങ്ങൾ സംഭവിച്ചിരിക്കാമെന്ന ഭീതിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ഇവരെ പ്രേരിപ്പിച്ചത്.
ഇതോടെ കുഞ്ഞ് ജനിച്ചാലുടന് ഇല്ലാതാക്കാന്‍ അമ്പിളി തീരുമാനിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടില്‍ പ്രസവിച്ചയുടനെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിടുകയായിരുന്നത്രെ. ഭര്‍ത്താവ് മഹേഷ് തിരക്കിയപ്പോള്‍ ഗര്‍ഭം അലസിപ്പോയെന്നും കുഞ്ഞിനെ തുണിയിലാക്കി കളഞ്ഞെന്നുമാണ് യുവതി പറഞ്ഞത്. തുണിയില്‍ കെട്ടി വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട കുഞ്ഞിെൻറ മൃതദേഹം പിന്നീട് തെരുവുനായ്ക്കള്‍ കടിച്ചെടുത്ത് പുറത്ത് കൊണ്ടുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഛിന്നഭിന്നമായ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് കൊല്ലപ്പെട്ടത് ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്. പിന്നീട് പൊലീസ് പരിസരത്തെ ഗർഭിണികളുടെ വിവരം ശേഖരിച്ചപ്പോഴാണ് അമ്പിളിയിലേക്ക് അന്വേഷണം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.