ഒരു മാസം മുമ്പ് വിവാഹിതനായയാൾ ട്രെയിൻ തട്ടി മരിച്ചു; അപകടം ട്രാക്ക് മുറിച്ചു കടക്കവെ
text_fieldsകോഴിക്കോട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി നവവരൻ മരിച്ചു. പന്നിയങ്കര പനങ്ങാട്ടുപറമ്പ് മിർഷാദ് മഹലിൽ ഗൾഫ് ബസാറിൽ ഷോപ്പ് നടത്തിയിരുന്ന പരേതനായ പി.ടി. ബഷീറിെൻറ മകൻ പി.ടി. ഇർഷാദ് (30) ആണ് പന്നിയങ്കരയിൽ വെള്ളിയാഴ്ച വൈകീട്ട് 3.45ന് അപകടത്തിൽ പെട്ടത്. ചായക്ക് കടി വാങ്ങാൻ റെയിൽ ക്രോസ് ചെയ്യുന്നതിനിെടയാണ് അപകടം.
കഴിഞ്ഞ 13നായിരുന്നു ഇർഷാദിെൻറ വിവാഹം. 2012ൽ മാത്തോട്ടത്ത് മാതാവ് ഫൗസിയയും ട്രെയിൻ തട്ടിയാണ് മരിച്ചത്. പന്നിയങ്കര എം.ആർ ട്രേഡേഴ്സ് ജീവനക്കാരനാണ്.
ഭാര്യ: ജുവൈരിയ. സഹോദരങ്ങൾ: പി.ടി. മിർഷാദ്, പി.ടി. ആഷിക്ക്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.