ന്യൂമാൻ കോളജിൽ പ്രിൻസിപ്പലിെൻറ ഓഫിസ് എസ്.എഫ്.ഐ അടിച്ചുതകർത്തു
text_fieldsതൊടുപുഴ: ന്യൂമാൻ കോളജിൽ എസ്.എഫ്.ഐയുടെ ഉപരോധ സമരം അക്രമാസക്തമായി. പ്രിൻസിപ്പലിെൻറ ഓഫിസ്മുറി അടിച്ചുത കർത്ത പ്രവർത്തകർ കാബിനിലെ ജനൽപ്പാളികളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. അരമണിക്കൂേറാളം കോളജിലെ ജീവനക്കാരെയും വിദ്യാർഥികളെയും പരിഭ്രാന്തരാക്കി പൊലീസ് സാന്നിധ്യത്തിലായിരുന്നു അക്രമം.സസ്പെൻഡ് ചെയ്ത വിദ്യാർഥിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിെൻറ ഓഫിസിന് മുന്നിൽ നടന്ന ഉപരോധമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരുടെ അക്രമത്തിൽ അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കോളജ് അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെ എത്തിയ എസ്.എഫ്.െഎ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രിൻസിപ്പൽ ഫാ. വിൻസൻറ് നെടുങ്ങാട്ടിെൻറ ഓഫിസിൽ കടന്ന് ഉപരോധം ആരംഭിച്ചു. ഇതിനിടെ പ്രിൻസിപ്പൽ പുറത്തുപോകാൻ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം അക്രമാസക്തമായി. ചില്ലുകൾ അടിച്ചുതകർക്കുന്നതിനിടെ സമരക്കാരുടെ സംഘത്തിലെ ഒരു വിദ്യാർഥിയുടെ കൈക്ക് മുറിവേറ്റു. സംഘർഷം രൂക്ഷമായതോടെ തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോൻ, എസ്.ഐ ജോബിൻ ആൻറണി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
എന്നാൽ, ആക്രമണം നടക്കുേമ്പാൾ പൊലീസ് നോക്കിനിന്നെന്ന് കോളജ് അധികൃതർ ആരോപിച്ചു. കോളജിന് പുറത്തുനിന്നുള്ളവരും അക്രമത്തിൽ പെങ്കടുത്തതായി അവർ പറഞ്ഞു. മാർച്ച് ഏഴിന് കോളജ് ഡേയോട് അനുബന്ധിച്ച് സിനിമ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലെ തർക്കത്തിൽ തനിക്ക് മർദനമേറ്റതായി കാണിച്ച് രണ്ടാംവർഷ വിദ്യാർഥി ജിബിൻ കോളജ് അധികൃതർക്ക് പരാതി നൽകി.
തുടർന്ന്, ഒന്നാംവർഷ വിദ്യാർഥികളും എസ്.എഫ്.ഐ പ്രവർത്തകരുമായ തൻവീറിനെ സസ്പെൻഡ് ചെയ്യുകയും അമൽ, കിരൺ എന്നിവർക്കും മൂന്നാംവർഷ വിദ്യാർഥി ടിൻറുവിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ, അന്വേഷണ കമീഷൻ തങ്ങളിൽനിന്ന് മൊഴിയെടുത്തതല്ലാതെ തീരുമാനം അറിയിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു.
കമീഷൻ തീരുമാനം മനഃപൂർവം വൈകിപ്പിച്ച് സസ്പെൻഷനിലായ വിദ്യാർഥിയെ തിരിച്ചെടുക്കാതിരിക്കാൻ പ്രിൻസിപ്പൽ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം. കോളജ് അധികൃതരും എസ്.എഫ്.ഐ നേതാക്കളുമായി തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിൽ നടന്ന ചർച്ചയിൽ ബുധനാഴ്ച നടക്കുന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതുൾെപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 30 എസ്.എഫ്.െഎ പ്രവർത്തകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.