പി.എസ്.സിക്ക് എതിരെ വാർത്ത: പൊലീസ് മേധാവിക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: പി.എസ്.സിക്കെതിരെ തുടർച്ചയായി വസ്തുതവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാർത്ത സൃഷ്ടിക്കുന്നെന്നാരോപിച്ച് 'മാധ്യമ'ത്തിനെതിരെയും ലേഖകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്ക് പി.എസ്.സി പരാതി നൽകി. ഒരു വർഷത്തോളമായി പി.എസ്.സിക്കെതിരെ തുടർച്ചയായി വ്യാജവാർത്തകളാണ് മാധ്യമം നൽകുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.
പി.എസ്.സിയിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. പി.എസ്.സിയുടെ വിശ്വാസ്യതക്ക് ഒരുവിധ കളങ്കവുമേൽക്കാതെ ഏറ്റവും വേഗത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ കമ്പ്യൂട്ടറൈസേഷൻ വഴി സാധിച്ചിട്ടുണ്ട്. കേരള അഡ്മിനിസ്േട്രറ്റീവ് സർവിസിലെ ഓഫിസർ തസ്തികയുടെ ഏഴുത്തുപരീക്ഷയുടെ മൂല്യനിർണയവും ഓൺസ്ക്രീൻ മാർക്കിങ് സംവിധാനത്തിലൂടെ വിജയം നേടിയിരിക്കുകയാണ്.
മൂല്യനിർണയത്തെപ്പറ്റി ഉദ്യോഗാർഥികൾ പോലും സംശയമുന്നയിക്കാതിരിക്കുമ്പോഴാണ് പരാതി ഉള്ളതായി പറയുന്നത്. കമീഷെൻറ ഇൻറർവ്യൂ ബോർഡുകളെ പോലും അപഹാസ്യമാക്കുന്ന നിലപാടാണ് മാധ്യമത്തിനുള്ളതെന്നും പി.എസ്.സി പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.