ചാനൽ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി
text_fieldsകോട്ടയം: വെള്ളപ്പൊക്കക്കെടുതി റിപ്പോർട്ട് ചെയ്ത് മടങ്ങുകയായിരുന്ന മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളം വൈക്കത്തിനടുത്ത് മുങ്ങി രണ്ടുപേരെ കാണാതായി. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. മാതൃഭൂമി ന്യൂസ് കടുത്തുരുത്തി സ്ട്രിങ്ങർ മാന്നാർ പാട്ടശ്ശേരിൽ സജി മെഗാസ് (47), ൈഡ്രവർ തിരുവല്ല സ്വദേശി ബിബിൻ (26) എന്നിവരെയാണ് കാണാതായത്.
ഇവർക്കായുള്ള തിരച്ചിൽ ഫലം കാണാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി നിർത്തിെവച്ചു. ചൊവ്വാഴ്ച വീണ്ടും തുടരും. അപകടത്തിൽനിന്ന് രക്ഷപ്പെട്ട കോട്ടയം ബ്യൂറോ റിപ്പോർട്ടർ തൃശൂർ കൂടപ്പുഴമന ശ്രീധരൻ (28), കാമറമാൻ കോട്ടയം ചിറക്കടവ് തടിച്ചുമാക്കിൽ അഭിലാഷ് (29) എന്നിവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളപ്പൊക്കക്കെടുതി റിപ്പോർട്ട് ചെയ്യാൻ കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറേകോളനിയിലേക്ക് പോയി മടങ്ങവെയാണ് അപകടം. ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വാഹനം പാർക്ക് ചെയ്തിരുന്ന എഴുമാംതുരുത്ത് കൊല്ലംകരി ഭാഗത്തേക്ക് മടങ്ങുേമ്പാൾ ശക്തമായ കാറ്റിൽ ആറിെൻറ മധ്യഭാഗത്തായി വള്ളം തലകീഴായി മറിയുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരേയാടെ പാറേകോളനിയുടെ സമീപം കരിയാറിെൻറ മനക്കച്ചിറ ഒമ്പതാം നമ്പറിലാണ് സംഭവം. വള്ളം ഉൗന്നിയിരുന്ന മുണ്ടാർപാറയിൽ അനീഷ് ഭവനിൽ അഭിലാഷ് നാലുപേരെയും രക്ഷിച്ച്, മറിഞ്ഞ വള്ളത്തിൽ പിടിപ്പിച്ചുകിടന്നു. എന്നാൽ, സജിയും ബിബിനും കൈവിട്ട് മുങ്ങുകയായിരുന്നു. വള്ളത്തിൽ പിടിച്ചു കിടന്ന ശ്രീധരനെയും അഭിലാഷിനെയും വള്ളം ഉൗന്നിയ അഭിലാഷിനെയും ബഹളം കേട്ട് മറ്റൊരു വള്ളത്തിൽ എത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
കാണാതായവർക്കുവേണ്ടി സ്കൂബ ടീമും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ ആറുമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തിങ്കളാഴ്ചത്തേക്ക് തിരച്ചിൽ നിർത്തി വെച്ചു. ചൊവ്വാഴ്ച അഗ്നിരക്ഷസേനക്കു പുറമെ നാവികസേനയും തിരച്ചിൽ നടത്തും. കോട്ടയത്തുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ രക്ഷപ്രവർത്തനം ഊർജിതമാക്കാൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.