Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർത്തകൾ തെറ്റ്;...

വാർത്തകൾ തെറ്റ്; മൂന്ന്​ തവണ പരിശോധിച്ചെങ്കിലും കോവിഡില്ല ​-വീണ ജോർജ്​​

text_fields
bookmark_border
വാർത്തകൾ തെറ്റ്; മൂന്ന്​ തവണ പരിശോധിച്ചെങ്കിലും കോവിഡില്ല ​-വീണ ജോർജ്​​
cancel

തിരുവനന്തപുരം: മൂന്ന്​ തവണ കോവിഡ്​ പരിശോധന നടത്തിയെന്നും മൂന്ന്​ വട്ടവും നെഗറ്റിവാണെന്നും മന്ത്രി വീണ ജോർജ്​​. സമൂഹമാധ്യമങ്ങളിലടക്കം മന്ത്രിക്ക്​ കോവിഡ്​ എന്ന തരത്തിൽ വാർത്ത പ്രചരിച്ച സാഹചര്യത്തിലാണ്​ ഫേസ്​ബുക്ക്​ പോസ്റ്റിലെ വിശദീകരണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയുണ്ടായിരുന്നു. രണ്ടുതവണ ആർ.ടി.പി.സി.സി.ആർ പരിശോധന നടത്തിയപ്പോഴും നെഗറ്റിവായിരുന്നു. നിജസ്ഥിതി തിരക്കാതെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തിങ്കളാഴ്ചയും ടെസ്റ്റ്​ ചെയ്തു. നെഗറ്റിവാണ്. 'ഡെങ്കി'യും നെഗറ്റിവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. 'ഡെങ്കി' യും നെഗറ്റീവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.

അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeCovid 19
News Summary - News is wrong Checked three times but no Covid says Veena George
Next Story