പത്ര വിതരണത്തിനിടെ കാറിടിച്ച് മരിച്ചു; നാടിനെ കണ്ണീരിലാഴ്ത്തി മുത്തുവിെൻറ വിയോഗം
text_fieldsചെറുതുരുത്തി: പത്ര വിതരണത്തിനിടെ കാറിടിച്ച് മരിച്ച മുബശിർ എന്ന മുത്തുവിെൻറ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
വെള്ളിയാഴ്ച പുലർച്ചയാണ് പാഞ്ഞാൾ ശ്രീ പുഷ്കരം പടിഞ്ഞാറെ പീടികയിൽ മുസ്തഫയുടെ മകൻ മുബശിർ എന്ന മുത്തുവിനെ ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപം കാർ ഇടിച്ച് തെറിപ്പിച്ചത്. തുടർന്ന് ഓട്ടുപാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിലെ ബുദ്ധിമുട്ട് കാരണമാണ് മുബശിർ പത്ര വിതരണത്തിനായി പോയിരുന്നത്. അടുത്തമാസം മുതലാണ് ഡിഗ്രിക്ക് ചേരാനിരുന്നത്. വെള്ളിയാഴ്ച രാവിലെ പത്ര വിതരണത്തിനായി സുഹൃത്ത് സിനാസും മരിച്ച മുബശിറും രണ്ട് സൈക്കിളിൽ ആയിട്ടാണ് ചെറുതുരുത്തിയിലേക്ക് പുറപ്പെട്ടത്.
മുബശിറിെൻറ സഹോദരൻ മുഹ്സിനും ഇവരോടൊപ്പം കൂടി. സൈക്കിളിൽ കാറ്റ് ഇല്ലാത്തതിനെ തുടർന്ന് സഹോദരനെ കൂട്ടുകാരെൻറ സൈക്കിളിെൻറ പിന്നിൽ ഇരുത്തിയാണ് പോയിരുന്നത്. കലാമണ്ഡലത്തിന് സമീപം കാർ മുബശിറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഓടി ചെന്ന് മുബശിറിനെ താങ്ങി എടുക്കുമ്പോൾ തലയിൽനിന്ന് രക്തം നല്ല രീതിയിൽ വരുന്നുണ്ടായിരുന്നുവെന്ന് സിനാസ് പറഞ്ഞു.
നാട്ടുകാരുടെ പ്രിയപ്പെട്ട മുത്തുവിനെ കാണാൻ നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച വൈകീട്ട് ശ്രീ പുഷ്കരത്തിലേക്ക് ഒഴുകി എത്തിയത്. തുടർന്ന് ശ്രീ പുഷ്കരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.