പുതിയ റേഷൻകാർഡ്: അറിയേണ്ട കാര്യങ്ങൾ
text_fieldsഏതിനൊക്കെ അപേക്ഷിക്കാം
- പുതിയ കാർഡിന്
- കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റാൻ
- കാർഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റാൻ
- പുതിയ അംഗങ്ങളെ ചേർക്കാൻ
- നഷ്ടമായ കാർഡിന് പകരം ലഭ്യമാക്കാൻ
- തിരുത്തിന്
- അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ
- കാർഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ
- സഹായത്തിന്
അപേക്ഷ ഫോറങ്ങൾ
അപേക്ഷ ഫോറങ്ങളുടെ മാതൃക റേഷൻ ഡിപ്പോ, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. www.civilsupplieskerala.gov.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിലും സൗജന്യമായി ലഭിക്കും. എല്ലാ താലൂക്കിലും ഒരിടത്ത് അപേക്ഷ സ്വീകരിക്കും. രസീതും നൽകും. ഇതിന് ഓഫിസിൽ പ്രത്യേക കൗണ്ടറും ഉണ്ടാകും. ഓരോ ആവശ്യത്തിനുമുള്ള അപേക്ഷകൾക്കും പ്രത്യേക രജിസ്റ്റർ ഉണ്ടാകും. അപേക്ഷകന് മൊബൈലിൽ വിവരങ്ങൾ കിട്ടും.
നൽകേണ്ടത്
പുതിയ കാർഡിന് ഉടമയുടെ (ഗൃഹനാഥ) രണ്ട് ഫോട്ടോ വേണം. ഒരെണ്ണം ഫോറത്തിൽ ഒട്ടിച്ച് ഒപ്പിടണം. രണ്ടാമത്തെ ഫോട്ടോ നേരിട്ടും. ആധാറുമായി ഫോട്ടോ ഒത്തുനോക്കി ഉദ്യോഗസ്ഥർ തിരിച്ചറിയണം. ആധാർ നമ്പറും മെബൈൽ നമ്പറും അേപക്ഷകളിൽ നിർബന്ധമായും രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കാൻ പഞ്ചായത്ത് വാർഡ് തിരിച്ചോ കട തിരിച്ചോ നിശ്ചിതദിവസം ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ അപേക്ഷ സ്വീകരിക്കും. രേഖകളുടെ പകർപ്പുകൾ നൽകുന്നവർ ഒറിജിനൽ ആവശ്യെപ്പടുേമ്പാൾ ഹാജരാക്കുകയും വേണം.
ഇ-റേഷൻകാർഡ് ഒരുമാസത്തിനകം
ഒാൺലൈനിൽ അപേക്ഷിച്ച് ഒാൺലൈൻ ആയിതന്നെ റേഷൻകാർഡ് ലഭിക്കുന്നതിനുള്ള സംവിധാനം ഒരാഴ്ചക്കുള്ളിൽ നിലവിൽവരും. ഒാൺലൈൻവഴി അപേക്ഷിച്ചാൽ ഇലക്ട്രോണിക് റേഷൻകാർഡിെൻറ പ്രിൻറ് എടുക്കാം. പുതിയ സംവിധാനം വരുന്നതോടെ പൊതുവിതരണ ഒാഫിസുകളിൽ നേരിട്ട് ചെല്ലാതെ സർട്ടിഫിക്കറ്റുകളും റേഷൻകാർഡുകളും ലഭിക്കും. ആധാർ നമ്പറും താമസ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ രേഖകൾ സ്കാൻചെയ്ത് സമർപ്പിച്ച് ഇലക്ട്രോണിക് റേഷൻകാർഡ് എടുക്കാം. സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.