പോക്സോ കേസ് ഇരയെ സ്വാധീനിക്കാൻ ശ്രമം; സർക്കാർ അഭിഭാഷകനെ പുറത്താക്കി; നടപടി ശുപാർശ ലഭിച്ച് മൂന്ന് മാസത്തിന് ശേഷം
text_fieldsനെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പോക്സോ കേസ് ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകനെ സസ്പെൻഡ് ചെയ്തു. നെയ്യാറ്റികര പോക്സോ കോടതി അഭിഭാഷകൻ അജിത് തങ്കയ്യനെയാണ് പുറത്താക്കിയത്.
കഴിഞ്ഞ ദിവസമാണ് അഭിഭാഷകനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. എന്നാൽ വിഷയത്തിൽ അഭിഭാഷകനെതിരെ കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പിന്‍റെ ഭാഗത്തുനിന്നും നീക്കമുണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകനെ പുറത്താക്കണമെന്ന് വിജിലൻസ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകിയിരുന്നു. ശുപാർശ ലഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്.
കോടതിയിൽ മൊഴി രേഖപ്പെടുത്താൻ മൂന്ന് തവണ എത്തിയപ്പോഴും പ്രോസിക്യൂട്ടർ കോടതിയിൽ കയറ്റില്ലെന്ന് പറഞ്ഞതായി അതിജീവിത പറഞ്ഞിരുന്നു. മൂന്നാമത്തെ പ്രാവശ്യം കോടതിയിൽ എത്തിയപ്പോൾ മൊഴി മാറ്റിപ്പറയാൻ നിർബന്ധിച്ചുവെന്നും കവറിലിട്ട് പണം കൈമാറിയെന്നും അതിജീവിത പരാതിയിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് അഭിഭാഷകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.