നെയ്യാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
text_fieldsപാറശ്ശാല: കൂട്ടുകാരോടൊത്ത് നെയ്യാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥി വിഷ്ണു ഗോപീകൃഷ്ണന്(21) ആണ് മരിച്ചത്. കരമന തമലം മറിയം അപ്പാര്‍ട്ട്മെന്റില്‍ ഗോപീകൃഷ്ണന്റേയും പരേതയായ മിനിയുടേയും മകനാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയാണ് അപകടം. നെയ്യാറിലെ അരുവിപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കടവില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ബഹളമുണ്ടാക്കി കുളിക്കുന്നുവെന്ന് മാരായമുട്ടം പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ക്രൈസ്റ്റ് നഗര്‍ കോളജില്‍ നിന്നും എത്തിയ കുട്ടികളാണ് കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ലന്ന് പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
മൂന്നര മണിയോടുകൂടി സമീപത്ത് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാരായമുട്ടം പൊലീസ് കേസെടുത്തു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.