വെഞ്ഞാറമൂട് ഇരട്ടക്കൊല: ഐ.എൻ.ടി.യു.സി പ്രവർത്തകനെ റിമാൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിലൊരാളും ഐ.എൻ.ടി.യു.സി പ്രവർത്തകനുമായ വെമ്പായം മദപുരം വാഴവിള ചരുവിളവീട്ടില്‍ ഉണ്ണിയെ (39) പൊലീസ് റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
മദപുരത്തെ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന ഉണ്ണിയെ വ്യാഴാഴ്ച വൈകീട്ടോടെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാൾക്കൊപ്പം കൊലപാതകത്തിൽ പങ്കെടുത്ത പുല്ലമ്പാറ സ്വദേശി അൻസറും പൊലീസ് കസ്റ്റഡിയിലുള്ളതായാണ് വിവരം.
അതേസമയം, ഒളിവിൽ കഴിയെവ ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം വള്ളിയറുപ്പാൻകാട് എസ്റ്റേറ്റിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഇവിടെ വെച്ച് മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. മരക്കൊമ്പ് ഒടിഞ്ഞുവീണ് ഉണ്ണിക്ക് കാലിന് പരിേക്കറ്റെങ്കിലും സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു.
ഉണ്ണിയെ കൂടാതെ ഏഴ് പേര് കേസില്‍ നേരേത്ത റിമാൻഡിലായിട്ടുണ്ട്. പുല്ലമ്പാറ സ്വദേശികളായ ഷജിത് മൻസിലിൽ ഷജിത് (27), ചരുവിള പുത്തൻവീട്ടിൽ അജിത് (27), റോഡരികത്ത് വീട്ടിൽ നജീബ് (41), റോഡരികത്ത് വീട്ടിൽ സതിമോൻ (47), ചെറുകോണത്ത് വീട്ടിൽ സജീവ് (35), മദപുരം ചരുവിളവീട്ടിൽ സനൽ (32), തടത്തരികത്ത് വീട്ടിൽ പ്രീജ (30) എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.