Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിയെ...

വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: മന്ത്രി റിപ്പോർട്ട്​ തേടി

text_fields
bookmark_border
വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: മന്ത്രി റിപ്പോർട്ട്​ തേടി
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ. ബോയ്സ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട്​ തേടി. നെയ്യാറ്റിൻകര ഗവ. ബോയ്​സ്​ സ്കൂളിലാണ്​ ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച്​ കൊടിയുയർത്തിയപ്പോൾ കയർ കുരുക്കഴിക്കാൻ വിദ്യാർഥിയെ ഉയരമേറിയ കൊടിമരത്തിൽ കയറ്റിയത്​.

ഇതുകൂടാതെ, നെടുങ്കണ്ടത്ത് വിദ്യാർഥിയെക്കൊണ്ട് ഛർദി വാരിപ്പിച്ചെന്ന പരാതിയിലും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കാട്ടാക്കട പൂവച്ചൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പ്രധാനാധ്യാപികക്കും പി.ടി.എ പ്രസിഡന്‍റിനും മർദനമേറ്റ സംഭവത്തിലും റിപ്പോർട്ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

മൂന്ന്​ സംഭവങ്ങളും ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനാണ്​ നിർദേശം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neyyattinkarav sivankutty
News Summary - Neyyattinkara student on the flagpole: Minister sought report
Next Story