നെയ്യാറ്റിൻകരയിലെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് തല്ലിത്തകര്‍ത്തു
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ബ ാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കെ.എസ്. യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റ ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ബ ാങ്കിന് മുന്നിൽ നിന്ന് പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ പിന്നീട് ബാങ്കിെൻറ ഉള്ളിലേക്ക് തള്ളിക്കയറുകയും റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പൊലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ ബാങ്ക് കോമ്പൗണ്ടിന് പുറത്താക്കി. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കനറാ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
മൃതദേഹവുമായി കാനറാ ബാങ്കിെൻറ നെയ്യാറ്റിന്‍കരയിലെ കനറാ ബാങ്കിനു മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ഭയന്ന് കനറാ ബാങ്കിന്റെ മൂന്നു ശാഖകൾ ഇന്ന് പ്രവർത്തിക്കുന്നില്ല.ഇന്നലെയായിരുന്നു നെയ്യാറ്റികര മാരായിമുട്ടം മലയിൽക്കട സ്വദേശിനി ലേഖ, മകൾ വൈഷ്ണവി എന്നിവർ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ചും അമ്മ ലേഖ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് നീങ്ങിയിരുന്നു. നാളെ വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് നെയ്യാറ്റികര മാരായിമുട്ടം മലയിൽക്കട സ്വദേശിനി ലേഖ, മകൾ വൈഷ്ണവി എന്നിവർ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ചും അമ്മ ലേഖ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് നീങ്ങിയിരുന്നു. നാളെ വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.
ഭവന നിർമാണത്തിനായി 15 വർഷം മുമ്പ് എടുത്ത അഞ്ച് ലക്ഷം രൂപയാണ് തിരിച്ചടവ് മുടങ്ങിയത്. സാവകാശം ചോദിച്ചിരുന്നെങ്കിലും അത് നൽകാൻ ബാങ്ക് തയ്യാറായില്ലെന്ന ആരോപണവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.