സിവിൽ സർവീസിൽ എവിടെയോ പിഴച്ച നിലയെന്ന് മുഖ്യമന്ത്രി
text_fieldsസിവിൽ സർവീസിൽ എവിടെയോ പിഴച്ച നിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖജനാവ് നിറഞ്ഞ് കവിഞ്ഞ സംസ്ഥാനമല്ല. മറ്റ് പല സംസ്ഥാനങ്ങളും ശമ്പളം മരവിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തപ്പോൾ ശമ്പള പരിഷ്ക്കരണം നമ്മൾ നടപ്പാക്കി. എന്നാൽ സിവിൽ സർവീസിൽ കാര്യശേഷി ഇനിയും ഉയരേണ്ടതുണ്ട്. മറ്റേത് സംസ്ഥാനത്തെക്കാളും സംതൃപ്തമാണ് കേരളത്തിലെ സിവിൽ സർവീസ്. ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലൂടെയാവണം. എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ. വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലുണ്ടായിരുന്ന കാലത്ത് വലിയ പ്രശ്നങ്ങള്‍ സര്‍വീസ് മേഖലയ്ക്ക് നേരിട്ടു. സർവീസ് മേഖലയിലെ ജീവനക്കാരേയും പൊതു ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സാധാരണക്കാർക്ക് വേണ്ടി സംസ്ഥാനം നടത്തുന്ന ബദൽ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആഗോളവത്കരണ, നവ ഉദാര നടപടികൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്നകേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. അവരുടെ ഭരണത്തിൽ ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നതേയില്ല. സാധാരണ ജനങ്ങൾ തൊഴിലില്ലായ്മയും പട്ടിണിയും മൂലം കൂടുതൽ ദുരിതത്തിലാകുന്നു. ഇതിനെതിരെ ബദൽ നയങ്ങളൊരുക്കുമ്പോൾ അതിനെ എതിർക്കുയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.