Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.ജി.ഒ യൂനിയൻ സംസ്ഥാന...

എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം 22 മുതൽ കോഴിക്കോട്ട്

text_fields
bookmark_border
എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം 22 മുതൽ കോഴിക്കോട്ട്
cancel

കോ​ഴി​ക്കോ​ട്: എ​ൻ.​ജി.​ഒ യൂ​നി​യ​ൻ 61ാം സം​സ്ഥാ​ന സ​മ്മേ​ള​നം ജൂ​ൺ 22 മു​ത​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ 302 വ​നി​ത​ക​ള​ട​ക്കം 931 പേ​ർ പ​​ങ്കെ​ടു​ക്കും.

22ന് ​രാ​വി​ലെ 9.30ന് ​കാ​ലി​ക്ക​റ്റ് ​ട്രേ​ഡ് സെ​ന്റ​റി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം ചേ​രും. ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തേ​ക്ക് പ്ര​ക​ട​നം ന​ട​ക്കും. 4.30ന് ​പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

23ന് ​രാ​വി​ലെ 9.30ന് ​കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ‘ന്യൂ​സ് ക്ലി​ക്’ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് പ്ര​ബീ​ർ പു​ർ​കാ​യ​സ്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ​ഉ​ച്ച​ക്ക് 2.30ന് ‘​ഫെ​ഡ​റ​ലി​സം ത​ക​ർ​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ; പ്ര​തി​രോ​ധം തീ​ർ​ത്ത് കേ​ര​ളം’ എ​ന്ന വി​ഷ​യ​ത്തി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 3.45ന് ​ന​ട​ക്കു​ന്ന ‘ന​വ കേ​ര​ള​വും സി​വി​ൽ സ​ർ​വി​സി​ന്റെ ന​വീ​ക​ര​ണ​വും’ സെ​മി​നാ​ർ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ngo unionNGO Union State Conference
News Summary - NGO Union State Conference from 22nd in Kozhikode
Next Story