ദേശീയപാത- 66 ൽ തലപ്പാടി മുതൽ കാരോട് വരെ 600 കിലോമീറ്റർ ആറു വരിയാക്കാൻ കരാറായി
text_fieldsതിരുവനന്തപുരം: ദേശീയപാത- 66 ആറു വരിയാക്കുന്നതിനായി ദേശീയ പാത അതോറിറ്റിയുമായ സംസ്ഥാനം കരാർ ഉറപ്പിച്ചു. കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറ് വരിയാവുക.
പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റിയുമായണ് കരാർ ഉറപ്പിച്ചത്.
ഭൂമിയേറ്റെടുക്കുന്നതിന്‍റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2013 ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന നഷ്ടപരിഹാരമാണ് ഭൂ ഉടമകൾക്ക് നൽകുക. സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം ആറ് മാസത്തിനകം പൂർത്തിയാക്കും.
ദേശീയപാത-66 പരിപൂർണമായും ആറ് വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.