ദേശീയപാത സംഘർഷം: അറസ്റ്റിലായവരിൽ സി.പി.എം നേതാവും
text_fieldsതിരൂരങ്ങാടി: ദേശീയപാത സംഘർഷത്തെതുടർന്ന് അറസ്റ്റിലായവരിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും. എ.ആർ നഗർ വലിയപറമ്പിലെ കരുപറമ്പത്ത് ഷമീർ (43) ആണ് അറസ്റ്റിലായത്. എ.ആർ.നഗർ പഞ്ചായത്ത് വലിയപറമ്പ് വാർഡ് അംഗമാണു കെ.പി.ഷമീർ. ഷമീറിൻറെ അറസ്റ്റിനതിരെ സി.പി.എം സജീവ പ്രവർത്തകനായ സഹോദരൻ മുനീർ ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
ഞാനും എൻെറ ജേഷ്ഠൻ സമീറും ഏ ആർ നഗർ സി.പി.എം ലോക്കൽ കമ്മറ്റി മെമ്പർമാരാണ്. സഖാക്കൾ എന്ന നിലക്ക് ഞങ്ങൾ പ്രാദേശിക കാര്യത്തിൽ ഇടപെട്ടതിനാണോ പാർട്ടിയുടെ മുതിർന്ന നേതാവ് തീവ്രവാദികൾ എന്ന് വിളിച്ചത്. അങ്ങിനെയെങ്കിൽ വേങ്ങര തെരഞ്ഞെടുപ്പിന് വന്ന സമയത്ത് എന്തിനാണ് എന്റെ വീട്ടിൽ പാർട്ടി യോഗം നടത്തിയത് ഈ തീവ്രവാദം പഠിപ്പിക്കാനോ?- മുനീർ ചോദിക്കുന്നു.
ദേശീയപാത സര്‍വേക്കെതിരെ മലപ്പുറത്ത് സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ പ്രസ്താവിച്ചിരുന്നു. വെള്ളിയാഴ്ച മീഡിയവണ്‍ സ്പെഷല്‍ എഡിഷൻ ചർച്ചയിലാണ് വിജയരാഘവെൻറ പ്രസ്താവന. ലീഗ് തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന സമരത്തിനു പിന്നിൽ രാജ്യദ്രോഹികളാണെന്ന് ഇന്നലെ മന്ത്രി ജി.സുധാകരൻ ആരോപിച്ചിരുന്നു.
13 പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. അരീത്തോട് ചുക്കാൻ ജാബിർ (30), കൊടിഞ്ഞി പള്ളിക്കൽ ശിഹാബ് (25), പുളിശ്ശേരി അഷ്‌റഫ് (38), കരുപറമ്പത്ത് മുഷ്താഖ് (23), കുന്നുംപുറം കൊടക്കല്ല് പുള്ളിക്കോട് റഷീദ് (34), ഇരുമ്പുചോല കൊരമ്പാട്ടിൽ തൊട്ടിയിൽ അജ്മൽ (20), അരീത്തോട് പാലോളി മുഹമ്മദ് സുലൈമാൻ (21), പുകയൂർ കറുക്കനാലുങ്ങൽ റഫീഖ് (24), കൊടുവായൂർ പാലമടത്തിൽ പുതുപ്പറമ്പിൽ അജ്മൽ (28), കൂട്ടിപ്പിലാക്കൽ തിരുത്തി അബ്ദുറസാഖ് (29), മമ്പുറം പാറക്കൽ ഫായിസ് (22), മമ്പുറം ഇരുക്കളങ്ങര റാഷിദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 500ഓളം പേർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.