Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
St. George Orthodox Church, Cheppad
cancel
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: ചേപ്പാട് സെൻറ്​ ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സംരക്ഷിക്കണം -കാതോലിക്കാ ബാവ

text_fields
bookmark_border

കോട്ടയം: ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെൻറ്​ ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സംരക്ഷിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ദേശീയപാത വികസനത്തി​െൻറ പേരില്‍ അതിപുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുളള ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ ഈ ദേവാലയം പൊളിക്കാനുള്ള ശ്രമം ഖേദകരമാണ്.

നാടി​െൻറ പൊതുവികസന ആവശ്യങ്ങള്‍ക്കായി സഭാവക സ്ഥലങ്ങള്‍ വിട്ടുനൽകാൻ സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്ര പ്രാധാന്യമുള്ളതും സമുദായ സൗഹാർദത്തി​െൻറ പ്രതീകവും സംരക്ഷിത മന്ദിരവുമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസിയോസി​െൻറ ഖബറിടം സ്ഥിതി ചെയ്യുന്നതുമായ ഈ പള്ളി കേരള ചരിത്രത്തി​െൻറയും സംസ്‌കാരത്തി​െൻറയും അവിഭാജ്യ ഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്.

മുന്‍ നിശ്ചയിച്ചിരുന്ന പാതയുടെ അലൈന്‍മെൻറ്​ മാറ്റി പകരം പള്ളിയെ ഇല്ലാതാക്കാന്‍ നടന്നുവരുന്ന നടപടി ദുരുദ്ദേശ്യപരമാണ്. ചേപ്പാട് ദേവാലയത്തിന് നാശനഷ്​ടം ഉണ്ടാകാത്ത തരത്തില്‍ തയാറാക്കിയിരുന്നതും അന്തിമമായി അംഗീകരിക്കപ്പെട്ടിരുന്നതുമായ അലൈന്‍മെൻറ്​ പ്ലാന്‍ അശാസ്ത്രിയമായും അകാരണമായും പെട്ടന്ന്​ മാറിയതിലെ സഭയുടെ ഉല്‍കണ്ഠ പരിശുദ്ധ ബാവാ തിരുമേനി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും പരിശുദ്ധ ബാവ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:St. George Orthodox ChurchCheppadMalankara Orthodox
News Summary - NH Development: Cheppad St. George Orthodox Church should be protected - Catholica Bava
Next Story