'പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യം'; ആരിഫിന്‍റെ വാദം തള്ളി സി.പി.എം ജില്ല നേതൃത്വം
text_fieldsആലപ്പുഴ: അരൂർ-ചേർത്തല ദേശീയപാത വിഷയത്തിൽ ആരിഫിെൻറ വാദം തള്ളി സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ. പരാതിയെക്കുറിച്ച് തന്നോട് സംസാരിച്ചിട്ടില്ല. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണ്. ജി. സുധാകരെൻറ കാലത്ത് ഉയർന്ന പരാതികളും ആക്ഷേപങ്ങളും പൊതുമരാമത്ത് അന്വേഷിച്ച് തള്ളിയതാണ്. ഇനി വിജിലൻസ് അന്വേഷണത്തിെൻറ ആവശ്യമില്ല.
എം.പി എന്ന നിലയിൽ കാര്യങ്ങൾ എന്താണെന്ന് ബന്ധപ്പെട്ടവരോട് ആലോചിച്ച് മനസ്സിലാക്കിശേഷം മാത്രമേ അഭിപ്രായം പറയാവൂ. കേന്ദ്രസർക്കാറിെൻറ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിച്ച നാലുവരി ദേശീയപാതയുടെ നിർമാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പുതിയ സാേങ്കതികവിദ്യ ഉപയോഗിച്ച് ആറുവരിപ്പാത പൂർത്തിയാക്കുേമ്പാൾ വെള്ളം കെട്ടിനിൽക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കും. തകർന്ന പാതയിൽ എത്രയും വേഗം കുഴിയടക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.