കണ്ണൂര്‍ െഎ.എസ് കേസ്: അന്വേഷണം എൻ.െഎ.എ ഏറ്റെടുത്തു
text_fieldsകൊച്ചി: കണ്ണൂര്‍ തലശ്ശേരിയില്‍ ഐ.എസ് ബന്ധമാരോപിച്ച് അഞ്ചു പേരെ അറസ്റ്റ് ചെയ്ത കേസ് എന്‍.ഐ.എ ഏറ്റെടുത്തു. ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിഥിലാജ് (26), വളപട്ടണം ചെക്കികുളം പണ്ടാര വളപ്പില്‍ വീട്ടില്‍ കെ.വി.അബ്ദുല്‍ റസാഖ് (24), തലശ്ശേരി ചേറ്റംകുന്ന് സൈനാസില്‍ മനാഫ് റഹ്മാന് (42), മുണ്ടേരി പടന്നോട്ട്മൊട്ട എം.വി. ഹൗസില്‍ എം.വി. റാഷിദ് (24), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ. ഹംസ (57) എന്നിവരെ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കണ്ണൂരിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി 15 ലേറെ പേര് ഐ.എസില്‍ ചേര്‍ന്നെന്ന വിവരത്തെുടര്ന്ന് വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റീ രജിസ്റ്റര്‍ ചെയ്താണ് എന്‍.ഐ.എ അന്വേഷണം.
സിറിയയിലേക്ക് പോയ 15 പേരില്‍ അഞ്ച് പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പൊലീസ് നേരത്തേ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) 38, 39 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസ് ഡയറി അടക്കം രേഖകള്‍ എന്‍.ഐ.എ വൈകാതെ ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.