ഖുർആൻ വിതരണം: സി-ആപ്റ്റിൽ എൻ.ഐ.എ പരിശോധന
text_fieldsമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ 'സി ആപ്റ്റി' ൽ എൻ.െഎ.എ പരിശോധന. മുൻ എം.ഡി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. ജീവനക്കാരെൻറ പക്കൽനിന്ന് മതഗ്രന്ഥം വിശദ പരിശോധനക്കായി വാങ്ങി.
വട്ടിയൂര്‍ക്കാവിലെ 'സി ആപ്റ്റ്' ഓഫിസില്‍ മൂന്നുതവണ എത്തിയായിരുന്നു പരിശോധന. യു.എ.ഇ കോൺസുലേറ്റിലെത്തിയ മതഗ്രന്ഥങ്ങളിൽ കുറച്ച് മന്ത്രി കെ.ടി. ജലീലിെൻറ നിർദേശാനുസരണം സി ആപ്റ്റ് വാഹനങ്ങളിൽ വിതരണം ചെയ്തിരുന്നു. അതിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന.
കൊച്ചിയില്‍നിന്നെത്തിയ എൻ.െഎ.എ സംഘം രാവിലെ ഒമ്പതരയോടെ സി ആപ്റ്റില്‍ എത്തി ഡെലിവറി വിഭാഗം ചുമതലയുള്ള ജീവനക്കാരനിൽനിന്ന് വിവരങ്ങൾ തേടി. കോൺസുലേറ്റിൽ നിന്നെത്തിയ പാർസലിൽ മതഗ്രന്ഥമായിരുന്നെന്നും 24 ഗ്രന്ഥങ്ങൾ ജീവനക്കാർ എടുത്തതായും മന്ത്രി പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച മതഗ്രന്ഥം വീട്ടിലുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് സംഘം അയാളുടെ വീട്ടിൽ പോയി ഏറ്റുവാങ്ങി.
മടങ്ങിയെത്തി മറ്റ് ചില ജീവനക്കാരിൽനിന്നും ഡ്രൈവർ അഗസ്റ്റിനിൽനിന്നും മൊഴിയെടുത്തു. തുടർന്ന്, അന്ന് 'സി ആപ്റ്റ്' എം.ഡിയായിരുന്ന എൽ.ബി.എസ് ഡയറക്ടര്‍ ഡോ. എം. അബ്ദുറഹ്മാെൻറ ഒാഫിസിലെത്തി അദ്ദേഹത്തിെൻറ മൊഴി രേഖപ്പെടുത്തി. മൂന്നരയോടെ വീണ്ടും സി ആപ്റ്റ് ഓഫിസിലെത്തി പാർസൽ കൊണ്ടുപോയ വാഹനങ്ങളുടെ രേഖകളും യാത്ര വിവരവും പരിശോധിച്ചു. 'സി ആപ്റ്റ്' എം.ഡി, ഫിനാന്‍സ് ഉദ്യോഗസ്ഥർ, മതഗ്രന്ഥങ്ങള്‍ സൂക്ഷിച്ച സ്റ്റോർ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ എന്നിവരിൽനിന്ന് വിവരം ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.