ആദ്യം മധുരിച്ചു,പിന്നെ കയ്പ്പായി എൻ.ഐ.എ
text_fieldsതിരുവനന്തപുരം: ചൊവ്വാഴ്ച സർക്കാറിനെ അഭിനന്ദിച്ച എൻ.െഎ.എയുടെ വ്യാഴാഴ്ചത്തെ നിലപാട് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായി. സ്വർണക്കടത്ത് കേസ് സമഗ്രാന്വേഷണത്തിന് ഗൗരവപൂർവം ഇടപെെട്ടന്ന് എൻ.െഎ.എ അഭിഭാഷകൻ അഭിനന്ദിച്ചത് ചൊവ്വാഴ്ചയാണ്. അത് ആയുധമായി ഉപയോഗിച്ച് മതിവരുംമുേമ്പയാണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി സ്വപ്ന- ശിവശങ്കർ ബന്ധത്തിെൻറ ആഴം കോടതിയിൽ എൻ.െഎ.എ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ സ്വപ്നക്ക് അറിയാമെന്ന വെളിപ്പെടുത്തൽകൂടി ആയതോടെ പിണറായി വിജയെൻറ രാജി ആവശ്യം പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഒന്നുകൂടി ശക്തമാക്കാൻ വാതിലും തുറന്നു.
കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ പങ്കിനെക്കുറിച്ച് രൂക്ഷ ആക്ഷേപമാണ് പ്രതിപക്ഷത്തിനുള്ളത്. തങ്ങളുടെ വാദങ്ങൾക്ക് അടിവരയിടുന്നതായി എൻ.െഎ.എയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയെയും ഒാഫിസിനെയും സംശയനിഴലിൽ നിലനിർത്താനുള്ള ശക്തമായ ആയുധമാണിത്.
കേസിനെയും ശിവങ്കറിെൻറ വഴിവിട്ട ബന്ധത്തെയും കുറിച്ചുള്ള ചർച്ച ഏതുവിധേനയും ഒഴിവാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ഉപ്പു തിന്നവർ വെള്ളം കുടിക്കുമോയെന്ന ചോദ്യമാണ് കോൺഗ്രസ് സി.പി.എമ്മിനോട് ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒാഫിസ് കള്ളക്കടത്തിെൻറ പ്രഭവകേന്ദ്രമെന്ന രാഷ്ട്രീയ ആയുധമാകും പ്രതിപക്ഷത്തിെൻറ തുറുപ്പുചീട്ടും. പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും സകല ആയുധവും ഉപയോഗിക്കേണ്ടിവരും.
രണ്ടു ൈകയും ഉയർത്തി സ്വാഗതം ചെയ്ത എൻ.െഎ.എയെ ഒറ്റയടിക്ക് തള്ളിപ്പറയുക സർക്കാറിനും ബുദ്ധിമുട്ടാണ്. പക്ഷേ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വപ്നയും തമ്മിലുള്ള ബന്ധത്തിൽ രഹസ്യമൊന്നുമിെല്ലന്ന നിലപാടാണ് സി.പി.എമ്മിന്. അത് വ്യക്തമായപ്പോൾ എം. ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. അന്വേഷണം നടക്കുന്നു. ഇരുവരുടെയും ബന്ധം കള്ളക്കടത്തിൽ എങ്ങനെ സ്വാധീനിച്ചു എന്നത് എൻ.െഎ.എ തെളിയിക്കെട്ട എന്ന നിലപാടാണ് സി.പി.എമ്മിന്. മുഖ്യമന്ത്രി-സ്വപ്ന ബന്ധമെന്ന വാദം യുക്തിപരമായിപോലും നിലനിൽക്കില്ലെന്ന വാദമാണ് നേതൃത്വത്തിന്.
യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിൽ ഒൗദ്യോഗിക പരിപാടികളിൽ കാണേണ്ടിവന്നിട്ടുണ്ട്. ആ നിലയിൽ ഒാഫിസിൽ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. അപ്പുറം ഒരു ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുമില്ല. അന്വേഷണം ഏതറ്റം വരെയും പോകെട്ട, ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ലെന്ന പ്രഖ്യാപനം തങ്ങൾക്ക് ഭയമില്ലെന്നതിെൻറ തെളിവായും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.