മതഗ്രന്ഥം കൊണ്ടുപോയത് രേഖപ്പെടുത്താതെ
text_fieldsതിരുവനന്തപുരം: സി ആപ്റ്റില്‍നിന്ന് മതഗ്രന്ഥം കൊണ്ടുപോയത് രജിസ്റ്ററിൽ രേഖപ്പെടുത്താെതയാണെന്നും വാഹനത്തിെൻറ ജി.പി.എസ് തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെ പ്രവര്‍ത്തിച്ചില്ലെന്നും എൻ.െഎ.എ സ്ഥിരീകരിച്ചു. ജി.പി.എസ് ബോധപൂർവം വിച്ഛേദിച്ചോയെന്ന സംശയവും ഏജൻസിക്കുണ്ട്. മന്ത്രി ജലീലിെൻറയും മുൻ എം.ഡിയുടെയും നിര്‍ദേശമായതിനാലാണ് രേഖപ്പെടുത്താതിരുന്നതെന്നാണ് ജീവനക്കാരുടെ മൊഴി.
ജൂണ്‍ 25ന് സി ആപ്റ്റിലെത്തിയ പാര്‍സലുകള്‍ 30ന് വട്ടിയൂര്‍ക്കാവിലെ ഓഫിസില്‍നിന്ന് ഡ്രൈവര്‍ മാത്രമുള്ള വാഹനത്തിൽ കൊണ്ടുപോകുകയും അടുത്തദിവസം രാവിലെ പത്തോടെ തൃശൂരെത്തുകയും ചെയ്തു. ഇൗ വിവരങ്ങളെല്ലാം ജി.പി.എസിലുണ്ട്. പിന്നീട് കണ്ണൂരെത്തുന്നതുവരെ ഏഴ് മണിക്കൂറോളം ജി.പി.എസ് പ്രവര്‍ത്തിച്ചില്ല. ജി.പി.എസ് ഇടക്ക് തകരാറിലാകുന്നത് സാധാരണയെന്നാണ് ജീവനക്കാരുടെ മൊഴി. ഇതില്‍ ജി.പി.എസ് നിര്‍മിച്ച കെല്‍ട്രോണിനോട് എൻ.െഎ.എ വിശദീകരണം തേടും.
കണ്ണൂർ സബ് സെൻററിലേക്ക് ഹയര്‍ സെക്കൻഡറി പാഠപുസ്തകം കൊണ്ടുപോയതാണെന്നാണ് മൊഴി. പാര്‍സല്‍ ഇറക്കേണ്ട സ്ഥലവും വിളിക്കേണ്ട രണ്ടുപേരുടെ നമ്പറും എം.ഡി തന്നിരുന്നെന്നും മൊഴിയുണ്ട്. പിന്നീട് ജി.പി.എസ് തകരാര്‍ മാറ്റാൻ സി ആപ്റ്റ് ബന്ധപ്പെട്ടിരുന്നില്ല. തുടർ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജി.പി.എസ് ഉണ്ടായിരുന്നെന്ന് അറിയില്ലെന്ന മൊഴിയാണ് ഡ്രൈവർ നൽകിയത്. ജി.പി.എസിലേക്ക് വൈദ്യുതി തടസ്സപ്പെട്ടാലും ബാറ്ററിയിൽ ആറുമണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. ചാര്‍ജ് അവസാനിക്കുമ്പോഴാണ് ഒാഫാവുക. ബാറ്ററിയിലാണെന്നും ചാര്‍ജ് തീരാറായി എന്നുമുള്ള മുന്നറിയിപ്പും ലഭിക്കും. ഇത് സംബന്ധിച്ചൊന്നും ചോദ്യംചെയ്യലില്‍ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ജി.പി.എസ് പിടിച്ചെടുത്ത് പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.