ഹാദിയ കേസ്: എൻ.െഎ. എ അന്വേഷിേക്കണ്ട കുറ്റങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ
text_fieldsന്യൂഡല്‍ഹി: വളരെ നിർണായകമായ ചുവടുമാറ്റത്തിൽ ഹാദിയ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് വിടേണ്ടതില്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. കേരള പൊലീസ് നടത്തിയ ഫലപ്രദവും വസ്തുനിഷ്ഠവുമായ അന്വേഷണത്തിൽ എൻ.െഎ.എയുടെ പരിധിയിൽപ്പെടുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ സുപ്രീംകോടതിയിൽ മൗനമവലംബിക്കുകയായിരുന്നു കേരള സർക്കാർ. സംസ്ഥാന സർക്കാർ എതിർക്കാത്തതിനെ തുടർന്നാണ് സുപ്രീംകോടതി ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാെൻറ തടസ്സവാദങ്ങൾ തള്ളി എൻ.െഎ.എ അന്വേഷണത്തിനുത്തരവിട്ടത്. എന്നാൽ, കേരളത്തിലുണ്ടായ പുതിയ സംഭവവികാസങ്ങളെ തുടർന്ന് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശഫിൻ ജഹാൻ വീണ്ടും അപേക്ഷ നൽകിയപ്പോഴാണ് സർക്കാറിെൻറ ചുവടുമാറ്റം. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സർക്കാർ നിലപാട് നിര്‍ണായകമാകും.
ഹാദിയ എന്ന അഖിലയുടെ ഇസ്ലാംമത വിശ്വാസത്തിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും മതംമാറ്റത്തിൽ ഉൾപ്പെട്ട വ്യത്യസ്ത വ്യക്തികളുടെ പങ്കും അന്വേഷിച്ചുവെന്ന് സത്യവാങ്മൂലം പറയുന്നു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അേന്വഷണം നടത്തിയത്. ഇസ്ലാമിക പഠനത്തിനായി ഹാദിയ പോയ മതസ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ചു. ഹാദിയ ബന്ധപ്പെട്ടിരുന്ന വ്യക്തികളുടെ വിവരങ്ങൾ, അവർ സന്ദർശിച്ചിരുന്ന സ്ഥലങ്ങൾ എന്നിവയും അന്വേഷണവിധേയമാക്കി. ശഫിന്‍ ജഹാെൻറ വ്യക്തിപരമായ വിവരങ്ങൾ, മുൻകാല പ്രവൃത്തികൾ, കുടുംബ പശ്ചാത്തലം എന്നിവയും ശേഖരിച്ചുവെന്നും യുവാവ് ഉൾപ്പെട്ട കേസുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും മറ്റു സോഷ്യൽ മീഡിയകളിലുമുള്ള പങ്കാളിത്തവും അന്വേഷിച്ചുവെന്നും സർക്കാർ വ്യക്തമാക്കി.
വിവാഹത്തിലേക്കു നയിച്ച സംഭവങ്ങളുടെ വിശദാംശങ്ങൾ, വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്ത ‘വേ റ്റു നിക്കാഹ് ഡോട്ട് കോം’ എന്ന വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങൾ, വിവാഹത്തില്‍ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ ശേഖരിച്ചു. ഹാദിയയെ വിദേശത്തേക്കു കടത്തുന്നതു സംബന്ധിച്ച വിഷയവും അന്വേഷിച്ചു. അന്വേഷണത്തിെൻറ ഒരു ഘട്ടത്തിലും ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയില്ല. എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെ സംസ്ഥാന സർക്കാർ അറിയിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. അതേസമയം, നേരത്തേ സുപ്രീംകോടതി നൽകിയ നിർദേശ പ്രകാരം തങ്ങളുടെ അന്വേഷണ റിപ്പോർട്ട് എൻ.െഎ.എക്ക് കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ബോധിപ്പിച്ചു.
രാഹുൽ ഇൗശ്വറിെൻറ വിഡിയോയുടെയും വനിത ആക്ടിവിസ്റ്റുകളുടെ സന്ദർശനത്തിെൻറയും വെളിച്ചത്തിൽ ഹാദിയയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്നും സുപ്രീംകോടതിയിൽ വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കണമെന്നുമാണ് ശഫിൻ സമർപ്പിച്ച ഹരജിയിലെ പ്രധാന ആവശ്യം. ഇൗ ഹരജി പരിഗണിക്കുന്നതിനിടയിൽ ഹാദിയയെ വീട്ടുതടങ്കലിലാക്കാന്‍ പിതാവിന് അവകാശമില്ലെന്നും 24 വയസ്സുള്ള സ്ത്രീക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹൈകോടതി വിവാഹം റദ്ദാക്കിയതും സുപ്രീംകോടതി എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടതും പുനഃപരിശോധിക്കുമെന്നും കോടതി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.