മലപ്പുറം സ്ഫോടനം: എൻ.ഐ.എ അന്വേഷിച്ചേക്കും
text_fieldsമലപ്പുറം: മലപ്പുറം സ്ഫോടനത്തിന്‍റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് നേരത്തെ ഡി.ജി.പി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും സമാന സ്വഭാവത്തോടെ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്മെന്‍റാണെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുന്നത്. സ്ഫോടനത്തിന് പിന്നില്‍ വിദേശ ബന്ധമുണ്ടോയെന്നും അന്വേഷിക്കും.
കർണാടക, തമിഴ്നാട് പൊലീസിന്‍റെ സഹകരണത്തോടെയാണ് നിലവിൽ കേരള പൊലീസ് അന്വേഷണം തുടരുന്നത്. സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തിന് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്‍റെ കൂടി സഹായം തേടാനാണ് കേരള പോലീസിന്‍റെ തീരുമാനം. മൈസൂര്‍ സ്ഫോടനവുമായി സാമ്യം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കര്‍ണാടക പൊലീസും വിവരങ്ങള്‍ ശേഖരിച്ചു. വിദേശബന്ധം ഉണ്ടോയെന്ന് കൂടി അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേസിന്‍റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറുന്നതാവും ഉചിതമെന്ന നിലപാടിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ.
അതേസമയം, പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിവരികയാണ്. അപകടസമയത്ത് കോടതി പരിസരത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ സഹായത്തോടെയാണഅ രേകാചിത്രം തയാറാക്കുന്നത്. നവമാധ്യമങ്ങളിൽ ഉള്‍പ്പെടെ പ്രതിയുടെ ചിത്രം പ്രചരിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.