മുസറഫിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തതോടെ ചോദ്യചിഹ്നമായി സൗമ്യ ബീബിയും രണ്ട് കുട്ടികളും
text_fieldsകൊച്ചി: അൽഖാഇദ തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട് ഭർത്താവ് മുസറഫ് ഹസൻ അറസ്റ്റിലായതോടെ ചോദ്യചിഹ്നമായി സൗമ്യ ബീബി. പെരുമ്പാവൂർ മുടിക്കൽ വഞ്ചിനാടിൽ സ്വകാര്യവ്യക്തിയുടെ ക്വാർട്ടേഴ്സിൽ കഴിയുകയാണ് ഇവരും രണ്ടുകുട്ടികളും.
മുസറഫിെൻറ ഇടപെടലുകളിലൊന്നും ഇതുവരെ സംശയം തോന്നിയിട്ടില്ല സൗമ്യക്ക്. ഒഡിഷ സ്വദേശിയായ ഇവർ ഏഴുവർഷം മുമ്പാണ് പശ്ചിമബംഗാളുകാരനായ മുസറഫിനെ വിവാഹം ചെയ്തത്. മൂന്നുമാസം മുമ്പാണ് ഇപ്പോൾ താമസിക്കുന്നിടത്ത് എത്തിയത്. കുട്ടികളെ സമീപത്തെ സ്കൂളിൽ ചേർത്തു. മുമ്പ് മാവിൻചുവട് ഭാഗത്താണ് താമസിച്ചിരുന്നത്.
''പൊലീസുമായി സംസാരിച്ച് ഇവരുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കും. നിലവിൽ ഈ ക്വാർട്ടേഴ്സിൽതന്നെ താമസിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാൻ ആളെത്തുമെന്ന പ്രതീക്ഷയുണ്ട്'' -വാഴക്കുളം പഞ്ചായത്ത് അംഗം വി.സി. ചന്ദ്രൻ പറഞ്ഞു.
ക്വാർട്ടേഴ്സിന് സമീപത്തെ വീട്ടുകാരുമായി നല്ലബന്ധം പുലർത്തുന്നവരാണ്. എൻ.ഐ.എ സംഘം ശനിയാഴ്ച പുലർച്ച വീട്ടിൽ എത്തി പിടിച്ചുകൊണ്ടുപോയതോടെ അമ്പരിപ്പിലാണ് സമീപവാസികൾ. ജോലി ചെയ്തിരുന്ന പെരുമ്പാവൂരിലെ കടയിൽ രാവിലെ പോയി വൈകീട്ടാണ് തിരിച്ചെത്തിയിരുന്നത്.
''മുസറഫിെൻറ അനുജൻ കുെറനാൾ കേരളത്തിൽ ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി വരുംമുമ്പ് നാട്ടിൽ പോയതാണ്. ബന്ധുക്കളൊക്കെ വിവരം അറിഞ്ഞിട്ടുണ്ട്. അവർ വന്ന് മുസറഫിെൻറ ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊണ്ടു പോകുമെന്നാണ് കരുതുന്നത്''-മുസറഫ് ജോലിചെയ്തിരുന്ന പെരുമ്പാവൂരിലെ കടയുടെ ഉടമ അബൂബക്കർ പറഞ്ഞു. നാട്ടിൽ കൃഷിപ്പണി ചെയ്താണ് മുസറഫിെൻറ ബന്ധുക്കൾ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.