പുലർച്ചെ മൂന്നരക്ക് വൻ സന്നാഹത്തോടെ എൻ.ഐ.എ അറസ്റ്റ്
text_fieldsകൊച്ചി: പെരുമ്പാവൂർ മുടിക്കല്ലിൽ നിന്ന് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ എൻ.ഐ.എ റെയ്ഡ് നടത്തി പിടികൂടിയത് ശനിയാഴ്ച പുലർച്ചെ 3.30 ന് വൻ സന്നാഹത്തോടെ. ആലുവ - പെരുമ്പാവൂർ റോഡിൽ വഞ്ചിനാട് ജങ്ഷൻ അരിയിലാണ് പിടികൂടിയവർ താമസിച്ചിരുന്നത്.
പിടികൂടിയതിൽ ഒരാൾ എട്ടുവർഷമായി മുടിക്കല്ലിലും പരിസരങ്ങളിലുമായി കഴിയുന്നയാളാണെന്ന് പ്രദേശവാസികൾ പറയുന്നു. കുടുംബമായാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. പെരുമ്പാവൂരിലെ ഒരു വസ്ത്രശാലയിൽ ജീവനക്കാരനായിരുന്നു.
വാടക വീടുകളുടെ ലഭ്യതക്ക് അനുസരിച്ച് പലയിടങ്ങളിലായാണ് താമസം. ഇടക്കിടെ സ്വദേശമായ ബംഗാളിലേക്കും പോയി വന്നു. നൂറുകണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് പെരുമ്പാവൂരും പരിസര പ്രദേശങ്ങളായ മുടിക്കൽ, കണ്ടന്തറ, വല്ലം, കൂവപ്പടി, കുറുംപ്പംപടി എന്നിവിടങ്ങൾ.
പ്ലൈവുഡ് കമ്പനികൾ, മര വ്യവസായം, ഹോട്ടൽ, നിർമാണ മേഖല എന്നിങ്ങനെയായാണ് ഇവർ തൊഴിലെടുക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരും ഇവർക്കിടയിലുണ്ട്. അതേസമയം, കുടുംബമായി പ്രദേശവാസികളോട് ഇടകലർന്ന് ജീവിക്കുന്നവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.