Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ മതംമാറ്റി...

യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസ് എൻ.​െഎ.എ ഏറ്റെടുത്തു 

text_fields
bookmark_border
യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസ് എൻ.​െഎ.എ ഏറ്റെടുത്തു 
cancel

കൊ​ച്ചി: യു​വ​തി​യെ മ​തം​മാ​റ്റി സി​റി​യ​യി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സ്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി ഏ​റ്റെ​ടു​ത്തു. എ​ൻ.​െ​എ.​എ പ്ര​ത്യേ​ക ജ​ഡ്​​ജി​യു​ടെ വ​സ​തി​യി​ൽ എ​ഫ്.​െ​എ.​ആ​ർ സ​മ​ർ​പ്പി​ച്ച​താ​യി എ​ൻ.​െ​എ.​എ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. എ​ൻ.​ഐ.​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​നി ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​െ​വ​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നൊ​പ്പം എ​ൻ.​ഐ.​എ​യും ഇ​ക്കാ​ര്യം ​വ്യ​ക്​​ത​മാ​ക്കി​യ​ത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ നോ​ര്‍ത്ത് പ​റ​വൂ​ര്‍ പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​റി​​​​െൻറ നി​ര്‍ദേ​ശ പ്ര​കാ​രം വീ​ണ്ടും ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യി എ​ൻ.​െ​എ.​എ അ​റി​യി​ച്ച​ത്. തു​ട​ര്‍ന്ന് യു​വ​തി​യു​ടെ ഹ​ര​ജി ഹൈ​കോ​ട​തി തീ​ര്‍പ്പാ​ക്കി. അ​ന്വേ​ഷ​ണം എ​ൻ.​െ​എ.​എ​ക്ക്​ വി​ടു​ക, പാ​സ്‌​പോ​ര്‍ട്ട്​ തി​രി​കെ ത​രി​ക, വി​വാ​ഹം അ​സാ​ധു​വാ​ക്കു​ക, പാ​സ്‌​പോ​ര്‍ട്ടി​ലെ പേ​ര് മാ​റ്റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ ഹ​ര​ജി. 

ഇ​തി​ല്‍ ആ​ദ്യ ര​ണ്ട് ആ​വ​ശ്യ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​യ​താ​യി കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​വാ​ഹം അ​സാ​ധു​വാ​ക്കാ​നും പേ​ര്​ മാ​റ്റാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച്​ പ​റ​ഞ്ഞു.  പ്ര​തി​ക​ള്‍ക്കെ​തി​രെ യു.​എ.​പി.​എ​യും ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യു​മ​ട​ക്കം ചു​മ​ത്തി​യി​ട്ടു​ണ്ട്. ത​ങ്ങ​ള്‍ക്കു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് എ​ൻ.​െ​എ.​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​തെ​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നും യു​വ​തി​യു​ടെ ഭ​ർ​ത്താ​വു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സ​ട​ക്കം ഒ​മ്പ​തു​േ​പ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​  

ബം​ഗ​ളൂ​രു​വി​ല്‍ അ​നി​മേ​ഷ​ന്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് പ​രി​ച​യ​പ്പെ​ട്ട റി​യാ​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും ശാ​രീ​രി​ക​ബ​ന്ധം പു​ല​ർ​ത്തി​യ​ത്​ ചി​ത്രീ​ക​രി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​തം​മാ​റ്റി നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ യു​വ​തി​യു​ടെ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്. റി​യാ​സ് വ്യാ​ജ​രേ​ഖ ച​മ​ച്ച് ആ​ധാ​ര്‍ കാ​ര്‍ഡ് ഉ​ണ്ടാ​ക്കി​യാ​ണ്​ 2016 മേ​യ് 21ന് ​വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. റി​യാ​സി​നെ ഭ​യ​ന്ന് 2016 ഒ​ക്ടോ​ബ​ര്‍ 15ന് ​അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്ക് പോ​യി. പി​ന്നീ​ട്​ ​ഹേ​ബി​യ​സ്​ കോ​ർ​പ്പ​സ്​ ഹ​ര​ജി​യി​ൽ അ​യാ​ൾ​ക്കൊ​പ്പം പോ​കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ക​യും കോ​ട​തി അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തു. ഇ​തി​നു​ശേ​ഷം താ​ന്‍ റി​യാ​സി​​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​യെ​ന്നും മാ​താ​പി​താ​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ക്കാ​ന്‍പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. 

പ്ര​ണ​യി​ച്ച്​ നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ച​താ​ണ്​ ചെയ്​​ത കു​റ്റ​മെ​ന്ന്​ ഭ​ർ​ത്താ​വ്​​
കൊ​ച്ചി: പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച്​​ നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ച​ത്​ മാ​ത്ര​മാ​ണ്​ താ​ൻ ചെ​യ്​​ത തെ​റ്റെ​ന്ന്​ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഭ​ർ​ത്താ​വി​​​​െൻറ സ​ത്യ​വാ​ങ്​​മൂ​ലം. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​നി​യെ മ​തം​മാ​റ്റി ​െഎ.​എ​സി​ൽ ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സ​ു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ലാ​ണ്​ ഭ​ർ​ത്താ​വ്​ മു​ഹ​മ്മ​ദ്​ റി​യാ​സി​​​​െൻറ സ​ത്യ​വാ​ങ്​​മൂ​ലം. വി​വാ​ഹ​ത്തി​​​​െൻറ പേ​രി​ൽ ത​ാ​നും കു​ടും​ബ​വും ബ​ന്ധു​ക്ക​ളും ഒ​േ​ട്ട​റെ ബു​ദ്ധി​മു​ട്ടു​ക​ളും മ​ത​തീ​​വ്ര​വാ​ദി​ക​ളി​ൽ​നി​ന്നു​ള്ള​ ഭീ​ഷ​ണി​യും നേ​രി​ടു​ന്ന​താ​യി ഇ​യാ​ൾ പ​റ​യു​ന്നു. ഇ​തു​വ​രെ പെ​ൺ​കു​ട്ടി പൊ​ലീ​സി​ലോ മ​റ്റോ​ നേ​രി​ട്ട്​ പ​രാ​തി ന​ൽ​കി​യ​താ​യി അ​റി​യി​ല്ല. പ​രാ​തി​ക​ളും രേ​ഖ​ക​ളു​മെ​ല്ലാം അ​വ​രു​ടെ പി​താ​വാ​ണ്​ ​എ​ത്തി​ച്ചി​ട്ടു​ള്ള​ത്. പെ​ൺ​കു​ട്ടി​യെ ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച്​ വി​വാ​ഹ​മോ​ച​ന​ത്തി​ന്​ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ്​ സം​ശ​യം. 

2016 ​േമ​യ്​ 21ന്​ ​ബം​ഗ​ളൂ​രു​വി​ലെ ഹെ​ബ്ബ​ൽ മാ​േ​​ര​ജ്​ ഒാ​ഫി​സ​ർ മു​​മ്പാ​കെ സ്​​പെ​ഷ​ൽ മാ​രേ​ജ്​ ആ​ക്​​ട്​ പ്ര​കാ​ര​മാ​ണ്​ വി​വാ​ഹി​ത​രാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പേ​രി​ൽ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​സ​ത്യ​മാ​ണ്. ത​നി​ക്കോ വി​വാ​ഹ​ത്തി​ന്​ സാ​ക്ഷി​യാ​യ​വ​ർ​ക്കോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ദേ​ശ​വി​രു​ദ്ധ ശ​ക്​​തി​ക​ളു​മാ​യോ മ​തം​മാ​റ്റ സം​ഘ​വു​മാ​യോ ബ​ന്ധ​മി​ല്ല. പ്ര​ഫ​ഷ​ന​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​േ​മ്പാ​ൾ ത​ങ്ങ​ളു​ടെ ര​ണ്ടു​പേ​രു​െ​ട​യും പൊ​തു​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന​വ​രാ​ണ്​ സാ​ക്ഷി​ക​ളാ​യ​ത്.

ചു​മ​യും നെ​ഞ്ചു​വേ​ദ​ന​യും വ​ന്ന​പ്പോ​ൾ ജി​ദ്ദ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ മ​തി​യാ​യ ചി​കി​ത്സ യു​വ​തി​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്​ തെ​ളി​വാ​യി ആ​ശു​പ​ത്രി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. നാ​ട്ടി​ലേ​ക്ക്​ വ​രു​ന്ന​തി​ന്​ പെ​ൺ​കു​ട്ടി​യെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൊ​ണ്ടു​ചെ​ന്നാ​ക്കി​യ​ത്​ താ​നും മാ​താ​പി​താ​ക്ക​ളും ​േച​ർ​ന്നാ​ണ്. സ​ത്യാ​വ​സ്​​ഥ വി​ശ​ദീ​ക​രി​ച്ചും പ്ര​ശ്​​ന​ത്തി​​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ​ത്ത​നം​തി​ട്ട, അ​ഹ്​​മ​ദാ​ബാ​ദ്​ പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niakerala newsmalayalam newsforced conversion
News Summary - NIA to probe forced conversion- Kerala news
Next Story