ഐ.എൻ.എസ് വിക്രാന്തിലെ മോഷണം: എൻ.ഐ.എ അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിലെ മോഷണവുമായി ബന്ധപ്പ െട്ട കേസിൽ എൻ.ഐ.എ അന്വേഷണം തുടങ്ങി. നേരത്തേ, എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റീ രജിസ്റ്റർ ചെയ ്താണ് എൻ.ഐ.എ കൊച്ചി യൂനിറ്റ് അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനയെത്തുടർന്നാണ് കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. നിർണായക വിവരങ്ങൾ അടങ്ങിയ നാല് ഹാർഡ് ഡിസ്കുകളും കമ്പ്യൂട്ടറും സി.പി.യുകളുമാണ് മോഷണം പോയതെന്നതിനാൽ സംഭവത്തിെൻറ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം ഏറ്റെടുക്കാൻ എൻ.ഐ.എ തയാറായത്. പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന വിമാനവാഹിനി കപ്പലായ ‘ഐ.എൻ.എസ് വിക്രാന്ത്’ 2021ൽ കടലിലിറക്കാനുള്ള തരത്തിലാണ് നിർമാണം നടത്തിയിരുന്നത്. ഇതിനിടെയാണ് മോഷണം.
പൊലീസ് അന്വേഷണത്തിൽ മോഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എൻ.ഐ.എ സംഘം അടുത്ത ദിവസംതന്നെ കപ്പൽ ജീവനക്കാരെയടക്കം ചോദ്യംചെയ്ത് അന്വേഷണത്തിന് തുടക്കംകുറിക്കും. കഴിഞ്ഞ രണ്ടുമാസത്തിനിടെ കപ്പൽശാലയിൽ സന്ദർശനം നടത്തിയ വിദേശികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.