എൽ.ഡി.എഫ് സർക്കാർ വാതിൽ തുറന്നു; എൻ.െഎ.എ കേരളത്തിൽ വേട്ട തുടങ്ങി
text_fieldsതിരുവനന്തപുരം: പന്തീരാങ്കാവ് കേസിൽ ഇടതുസർക്കാർ തുറന്ന വാതിലിലൂടെ പ്രവേശിച്ച എൻ.െഎ.എ കേരളത്തിലും ഉത്തരേന്ത്യൻ മോഡൽ വേട്ട ആരംഭിച്ചു. കോവിഡ്കാലത്ത് േപാലും മനുഷ്യാവകാശ പ്രവർത്തകരെയും ബുദ്ധിജീവികളെയും അറസ്റ്റ് ചെയ്യുകയും വീടുകളിൽ റെയ്ഡ് നടത്തുകയും ചെയ്യുന്ന നടപടികളുടെ ആവർത്തനമാണ് കേരളത്തിലും നടക്കുന്നെതന്ന ആക്ഷേപമാണ് ഉയരുന്നത്.
കഴിഞ്ഞവർഷം നവംബർ രണ്ടിനാണ് സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബ്, താഹ എന്നിവരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. സി.പി.എം കേന്ദ്ര നേതൃത്വം നടപടി തിരുത്താൻ ആവശ്യപ്പെെട്ടങ്കിലും ആഭ്യന്തര വകുപ്പിെൻറ വാദം ആവർത്തിച്ച മുഖ്യമന്ത്രിക്കൊപ്പമായിരുന്നു ആദ്യം അറസ്റ്റിനെ എതിർത്ത സംസ്ഥാന, ജില്ല നേതൃത്വം. ഒടുവിൽ കേസ് എൻ.െഎ.എ ഏറ്റെടുത്തു.
ഇപ്പോഴാവെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെയ്ഡ് നടത്തിയും നാല് യുവാക്കളെ അറസ്റ്റ് ചെയ്തും കേന്ദ്ര ഏജൻസി സംസ്ഥാന ആഭ്യന്തരവകുപ്പിന് മുകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. മലപ്പുറത്ത് സംസ്ഥാന പൊലീസാണ് റെയ്ഡിന് മുതിർന്നത്. എൽ.ഡി.എഫ് സർക്കാറിെൻറ നയപരമായ വീഴ്ച കേന്ദ്ര സർക്കാറിന് ആർ.എസ്.എസ് അജണ്ട സുഗമമായി കേരളത്തിൽ നടപ്പാക്കാനുള്ള പാത ഒരുക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പൗരത്വ ബില്ലിെനതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഗൾഭിണികളെ അടക്കം അറസ്റ്റ് ചെയ്യുകയാണ് കോവിഡിെൻറ മറവിൽ ബി.ജെ.പി സർക്കാറെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാർ നിർമൽ സാരഥി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ അറസ്റ്റിെനതിരെ പ്രതിഷേധം ഉയരാനുള്ള സാധ്യതയില്ലായ്മയും കേന്ദ്രം തിരിച്ചറിയുന്നു. കേന്ദ്രത്തിെൻറ രാഷ്ട്രീയതാൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഏജൻസിയാണ് എൻ.െഎ.എ എന്ന് ഒാർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻ.െഎ.എക്ക് വഴിയൊരുക്കിയത് ഭാവിയിൽ തങ്ങൾക്ക് തന്നെ ഭീഷണിയാകാമെന്ന ആശങ്ക സി.പി.എം നേതൃത്വത്തിൽ തന്നെയുണ്ട്. നേതാക്കൾതന്നെ ഉയർത്തിയ മുസ്ലിം തീവ്രവാദ-മാേവാവാദി ബന്ധമെന്ന ആക്ഷേപം നാളെ ബി.ജെ.പി തിരിച്ച് ഉപയോഗിച്ചുകൂെടന്നില്ലെന്നും അവർ സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.