മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്; സംഘം അകത്ത് കയറിയത് കതക് പൊളിച്ച്
text_fieldsകൊച്ചി: മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടക്കുന്നു. എറണാകുളം തേവയ്ക്കലിലെ മകന്റെ വീട്ടിലാണ് പരിശോധന. വീടിന്റെ കതക് തകർത്താണ് എൻ.ഐ.എയുടെ എട്ടംഗ സംഘം അകത്ത് കടന്നത്.
ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം. റെയ്ഡ് തുടരുകയാണ്. ഹൃദ്രോഗിയായ മുരളി വീട്ടിൽ ഒറ്റയ്ക്കാണു താമസം.
നേരത്തെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നാല് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതത്തിനുശേഷമാണ് 2015ൽ മുരളി പിടിയിലാകുന്നത്.
എറണാകുളം, ഇരുമ്പനം കണ്ണമ്പള്ളി കുടുംബാംഗമായ മുരളി ആസ്ട്രേലിയൻ ഹൈകമീഷണറായിരുന്ന കരുണാകര മേനോെൻറ മകനാണ്. 70കളിൽ കോഴിക്കോട് ആർ.ഇ.സിയിൽ പഠിക്കുന്ന കാലത്താണ് സി.പി.െഎ-എം.എൽ പ്രസ്ഥാനത്തിെൻറ ഭാഗമാകുന്നത്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന രാജൻ സഹപാഠിയായിരുന്നു. 76 ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണകേസിൽ മുഖ്യപ്രതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.