Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതംമാറ്റി വിവാഹം...

മതംമാറ്റി വിവാഹം ചെയ്​ത്​ ഐ.എസിൽ ചേർക്കാൻ ശ്രമിച്ചെന്ന കേസ്​ കോടതി നിർദേശിച്ചാൽ അന്വേഷിക്കാമെന്ന്​ എൻ.ഐ.എ

text_fields
bookmark_border
nia
cancel

കൊച്ചി: യുവതിയെ മതം മാറ്റി വിവാഹം കഴിച്ച് ഐ.എസിൽ ചേർക്കാൻ ശ്രമിച്ചെന്ന കേസിൽ ഹൈകോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് എൻ.ഐ.എ. ഗുജറാത്തിലെ ജാംനഗറിൽ താമസിക്കുന്ന റാന്നി സ്വദേശിനി അക്ഷരബോസ്​ ഭർത്താവ്​ ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരെ നൽകിയ ഹരജിയിലാണ്​ ഹൈകോടതിയെ നിലപാട്​ അറിയിച്ചത്​. അതേസമയം, നിർബന്ധിത മതംമാറ്റം സംബന്ധിച്ച്​ അക്ഷര പരാതി നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും വ്യക്​തമാക്കി പൊലീസു​ം വിശദീകരണ പത്രിക നൽകി. 

ബംഗളൂരുവിൽ അനിമേഷൻ കോഴ്സ് പഠിക്കുന്ന സമയത്ത്​ പരിചയപ്പെട്ട മുഹമ്മദ് റിയാസുമായി പിന്നീട്​ പ്രണയത്തിലായെന്ന്​ അക്ഷര പറയുന്നു.  2015 നവംബറിൽ റിയാസ് ശാരീരികബന്ധം പുലർത്തുകയും അത്​ ചിത്രീകരിച്ച്​ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിക്കുകയുമായിരുന്നു. അയിഷ എന്ന പേരിൽ വ്യാജരേഖ ചമച്ച് ആധാർ കാർഡുണ്ടാക്കി 2016 മേയ് 21ന് വിവാഹം രജിസ്​റ്റർ ചെയ്തു. റിയാസിനെ ഭയന്ന് 2016 ഒക്ടോബർ 15ന് ബംഗളൂരുവിൽനിന്ന് അഹ്​മദാബാദിലേക്ക് പോയി. എന്നാൽ, പിതാവ്

തടങ്കലിലാക്കിയെന്നാരോപിച്ച് റിയാസ് നൽകിയ ഹരജിയിൽ അക്ഷരയുടെ താൽപര്യപ്രകാരം കോടതി അയാൾക്കൊപ്പം വിട്ടയച്ചു. ഇതിനുശേഷം താൻ അയാളുടെയും മാതാപിതാക്കളുടെയും നിയന്ത്രണത്തിലായെന്നും ത​​െൻറ മാതാപിതാക്കളെ ഫോ​ൺ ചെയ്യാൻപോലും അനുവദിച്ചില്ലെന്നും അക്ഷര ആരോപിക്കുന്നു. തന്നെ ഇവർ ജിദ്ദയിൽ കൊണ്ടുപോയി ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താൻ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് ഇൗ വർഷം ഒക്ടോബർ അഞ്ചിന് അഹ്​മദാബാദിലെത്തിയെന്നും തന്നെ കുടുക്കിയ സംഭവത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

സംസ്​ഥാന സർക്കാർ കേന്ദ്രത്തിനോട്​ നിർദേശിച്ച കേസുകൾ, കേന്ദ്ര സർക്കാർ സ്വമേധയാ നിർദേശിച്ച സംഭവങ്ങൾ, കോടതി ഉത്തരവുകളുള്ള കേസുകൾ എന്നിവയാണ്​ തങ്ങൾ അന്വേഷിക്കാറുള്ളതെന്ന്​ എൻ.​െഎ.എ അറിയിച്ചു. ഹാദിയ കേസ്​ നിലവിൽ അന്വേഷിക്കുന്നുണ്ട്​. ഹാദിയ കേസ​്​ സുപ്രീംകോടതി പരിഗണിക്കുന്നതിനുശേഷം ഹരജി പരിഗണിക്കാമെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി ജനുവരി ഒമ്പതിന് ഇത്​ മാറ്റി.

അതേസമയം, അക്ഷര ഗുജറാത്തിലെ സ്ഥിരം താമസക്കാരിയാണെന്ന്​ ഹെഡ് ക്വാർട്ടേഴ്​സ്​ എ.ഐ.ജി ജി. ശ്രീധരൻ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. സംഭവങ്ങൾ നടന്നത് കേരളത്തിന് പുറത്തായതിനാൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും കണ്ണൂർ, പത്തനംതിട്ട, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവികളോട് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്​. പെരിങ്ങണ്ടിയിലെ വിലാസത്തിൽ റിയാസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 10 വർഷമായി ഇയാൾ ബംഗളൂരുവിലും എറണാകുളത്തുമായാണ് താമസമെന്നും മറ്റ് കുടുംബാംഗങ്ങൾ എറണാകുളത്തെവിടെയോ ഉണ്ടെന്നും അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. അക്ഷരയും റിയാസും കുറച്ചുകാലം പറവൂർ മന്നത്ത് താമസിച്ചതായും ​എ.​െഎ.ജിയുടെ വിശദീകരണത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niakerala newscasemalayalam newsReligion change
News Summary - NIA stand on religion change case-Kerala news
Next Story