ഐ.എസ് കേസ്: സുബ്ഹാനി ആറു ദിവസംകൂടി എന്‍.ഐ.എ കസ്റ്റഡിയില്‍
text_fieldsകൊച്ചി: ഐ.എസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുനെല്‍വേലിയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീനെ (31) കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആറു ദിവസത്തേക്കുകൂടി എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി. മറ്റ് ആറു പ്രതികള്‍ക്കൊപ്പം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എന്‍.ഐ.എ പുതിയ അപേക്ഷ സമര്‍പ്പിച്ചത്. തിങ്കളാഴ്ച മുതല്‍ അടുത്ത ശനിയാഴ്ച വരെ ആറു ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നായിരുന്നു എന്‍.ഐ.എയുടെ അപേക്ഷ.
അപേക്ഷ അനുവദിച്ച പ്രത്യേക കോടതി ജഡ്ജി കെ.എം.ബാലചന്ദ്രന്‍ മറ്റു പ്രതികളെ നവംബര്‍ രണ്ടു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ മേക്കുന്ന് കനകമലയില്‍ രഹസ്യ യോഗം നടത്തുന്നതിനിടെ പിടിയിലായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (29), കുറ്റ്യാടി നങ്ങീലന്‍ കുടിയില്‍ ആമു എന്ന റംഷാദ് (24), തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന്‍ (30), കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (25) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
അതിനിടെ, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ യമന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന യു.എസ് പൗരനായ അന്‍വര്‍ അല്‍ഒൗലാക്കി എന്നയാളുടെ പ്രസംഗങ്ങള്‍ കണ്ടത്തെിയെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. ഇവര്‍ ഇത്തരം പ്രസംഗങ്ങളില്‍ ആകൃഷ്ടരായി ഐ.എസ് മനോഭാവം പുലര്‍ത്തിയിരുന്നതായാണ് എന്‍.ഐ.എയുടെ ആരോപണം. 2011ല്‍ അമേരിക്കന്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെങ്കിലും പ്രസംഗങ്ങള്‍ തീവ്ര ചിന്താഗതി പുലര്‍ത്തുന്നവരില്‍ ഇപ്പോഴും സ്വാധീനം ചെലുത്തുന്നുണ്ടത്രെ.
ഇന്ത്യയില്‍നിന്നുള്ള ചിലരുടെ പ്രസംഗങ്ങളും മൊബൈലില്‍ കണ്ടെങ്കിലും ഇത് അക്രമത്തിന് പ്രചോദനം നല്‍കുന്ന തരത്തിലുള്ളവയല്ളെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. ഒന്നാംപ്രതി മന്‍സീദ് ഫിലിപ്പീന്‍സ് സിം കാര്‍ഡ് ഉപയോഗിച്ചാണ് ടെലിഗ്രാം ആപ്പ് ഉപയോഗിച്ചിരുന്നതെന്നും കണ്ടത്തെിയിട്ടുണ്ട്. ഭാര്യയായ ഫിലിപ്പീന്‍സ് യുവതിയുടെ സഹായത്തോടെ സംഘടിപ്പിച്ചതാവാം സിം കാര്‍ഡെന്നാണ് സംശയിക്കുന്നത്.
2015ലും 2016 ലുമായി ഉണ്ടാക്കിയ മുഹാജിറൂന്‍ എന്ന പേരിലുള്ള രണ്ട് ബ്ളോഗുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീവ്രവാദ ആശയം പ്രകടിപ്പിക്കുന്നതെന്ന് എന്‍.ഐ.എ ആരോപിക്കുന്ന ഈ ബ്ളോഗിലെ വിശദാംശങ്ങള്‍ പിന്തുടര്‍ന്നവരെക്കുറിച്ച് അന്വേഷിക്കുന്നതായാണ് എന്‍.ഐ.എ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. കൂടുതല്‍ അന്വേഷണത്തിനായി സാലിഹ് മുഹമ്മദിന്‍െറയും സുബ്ഹാനിയുടെയും ഹാര്‍ഡ് ഡിസ്കും മൊബൈലും പരിശോധനക്ക് കൈമാറാനും അനുമതി തേടി. രണ്ട് അപേക്ഷകളും കോടതി അനുവദിച്ചു. സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ പ്രതികളെ ജില്ലാ ജയിലില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.