ദുരൂഹ സാഹചര്യത്തിലെ തിരോധാനം; അന്വേഷണത്തിന് എന്‍.െഎ.എ പുതുവഴികള്‍ തേടുന്നു
text_fieldsകൊച്ചി: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 19 പേരെ കെണ്ടത്താന്‍ എന്‍.ഐ.എ പുതുവഴികള്‍ തേടുന്നു. ഇൻറര്‍പോളിെൻറ സഹായം തേടിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയം വഴി അഫ്ഗാന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് ഇവരെ കെണ്ടത്താനുള്ള ശ്രമമാണ് എന്‍.ഐ.എ തുടങ്ങിയിരിക്കുന്നത്. അഫ്ഗാനിസ്താനില്‍ അമേരിക്ക കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരത്തെ തുടര്‍ന്നാണ് എന്‍.ഐ.എ കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. അഫ്ഗാനിലുള്ളതായി കരുതുന്ന കാണാതായവര്‍ക്ക് കേരളത്തിലുള്ള ബന്ധുക്കള്‍ വഴി സന്ദേശം അയച്ച് ബന്ധപ്പെടാനുള്ള ശ്രമവും നടത്തുന്നുണ്ട്. നേരത്തേ ടെലിഗ്രാം ആപ് വഴി പലരും അഫ്ഗാനില്‍നിന്ന് സന്ദേശം അയച്ച സാഹചര്യത്തിലാണ് തിരിച്ച് സന്ദേശം അയക്കാന്‍ ശ്രമം നടത്തുന്നത്.
എന്നാല്‍, ഇതുവരെ സന്ദേശം അയച്ചതിനൊന്നും മറുപടി ലഭിച്ചിട്ടില്ലെന്ന് എന്‍.ഐ.എ അധികൃതര്‍ വ്യക്തമാക്കി. അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊലചെയ്യപ്പെട്ടതായി അഫ്ഗാനില്‍നിന്ന് ഒരു വിവരവും ഒൗദ്യോഗികമായി ഇതുവരെ ലഭിച്ചിട്ടില്ലത്രേ. അഫ്ഗാനിസ്താനിലെ സുരക്ഷ സേനകള്‍ക്കൊന്നും ഐ.എസ് അധീനതയിലുള്ള സ്ഥലത്തേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ കേരളീയര്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും അഫ്ഗാനില്‍നിന്ന് വരുന്ന വാര്‍ത്തകളിലൂടെ മാത്രമാണ് വിവരങ്ങള്‍ ലഭിക്കുന്നതെന്നുമാണ് എന്‍.ഐ.എ അധികൃതര്‍ പറയുന്നത്.
കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ റാഷിദ് എന്ന റാഷി (30), ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ (19), മുഹമ്മദ് സാഹിദ് (29), മുര്‍ഷിദ് മുഹമ്മദ് (24), തെക്കേ കോലോത്ത് ഹഫീസുദ്ദീന്‍ (23), അഷ്ഫാഖ് മജീദ് (25), ഡോ. ഇജാസ് (32), ഭാര്യ റഫീല (25), ഷിഹാസ് (24), ഭാര്യ അജ്മല (20), യാക്കര സ്വദേശിയായ ബെക്സണ്‍ വിന്‍സൻറ് എന്ന ഈസ (31), ഭാര്യ ഫാത്തിമ എന്ന നിമിഷ (26), ബെസ്റ്റിന്‍ വിന്‍സൻറ് എന്ന യഹ്യ (24), ഭാര്യ മെറിന്‍ ജേക്കബ് എന്ന മറിയം (24), ഷിബി (31), മുഹമ്മദ് മര്‍വാന്‍ (23), ഫിറോസ് ഖാന്‍ (24), ഷംസിയ (24), മുഹമ്മദ് മന്‍സാദ് എന്നിവരെയാണ് 2014, 2015 കാലഘട്ടത്തില്‍ പലപ്പോഴായി കാസര്‍കോട്-, പാലക്കാട് ജില്ലകളില്‍നിന്ന് കണാതായത്. ഇവരില്‍ മുഹമ്മദ് ഹഫീസുദ്ദീന്‍, മുര്‍ഷിദ് മുഹമ്മദ് എന്നിവര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി നേരത്തേ ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.
എന്നാല്‍, മരണം എന്‍.ഐ.എ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അബ്ദുല്‍ റാഷി അടക്കം രണ്ടുപേര്‍ക്കെതിരെ എന്‍.ഐ.എ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കാണാതായവര്‍ ഐ.എസ് ശക്തികേന്ദ്രമായ നങ്കര്‍ഹാറിലുള്ളതായാണ് എന്‍.ഐ.എ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.