കൈവെട്ട് കേസ്; അഞ്ച് പ്രതികൾക്കെതിരെ എൻ.െഎ.എ കുറ്റപത്രം
text_fieldsകൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. േജാസഫിെൻറ കൈവെട്ടിയ കേസിൽ അഞ്ച് പ്രതികൾക്കെതിരെ എൻ.െഎ.എയുടെ കുറ്റപത്രം തയാറായി. എൻ.െഎ.എ ആസ്ഥാനത്തുനിന്നുള്ള അനുമതിക്കായി അയച്ചിരിക്കുന്ന കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കും. ആദ്യഘട്ട വിചാരണക്ക് പിന്നാലെ പിടിയിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂവാറ്റുപുഴ രണ്ടാർക്കര തോട്ടത്തിക്കുടി വീട്ടിൽ സജിൽ, ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ എം.കെ. നാസർ (44), ഒാടക്കാലി തേലപ്പുറം ഷഫീഖ് (27), ആലുവ ഉളിയന്നൂർ കരിമ്പരപ്പടി വീട്ടിൽ കെ.എ. നജീബ് (38), അശമന്നൂർ പള്ളിപ്പടി കിഴക്കനായിൽ വീട്ടിൽ അസീസ് ഒാടക്കാലി (32) എന്നിവർെക്കതിരെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഒന്നര വർഷത്തിലേറെയായി ഇവർ വിചാരണകാത്ത് ജയിലിൽ കഴിയുകയാണ്.
മുഖ്യപ്രതി അശമന്നൂർ നൂലേലിൽ വീട്ടിൽ സവാദിനെ (30) ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ കൂടി അറസ്റ്റ് ചെയ്തശേഷം കുറ്റപത്രം നൽകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഇതിന് കഴിയാതെ വന്നതിനെത്തുടർന്നാണ് മറ്റ് പ്രതികൾക്കെതിരായ വിചാരണ വേഗത്തിലാക്കാൻ കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചത്. 2015 േമയിൽ നടന്ന വിചാരണയിൽ 13 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം മൂവാറ്റുപുഴ നിർമല മാതാ പള്ളിയിൽനിന്ന് കുർബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോസഫിനെ ആക്രമിച്ചത്. പ്രവാചകനെ അധിക്ഷേപിക്കുംവിധം ജോസഫ് ചോദ്യപേപ്പർ തയാറാക്കിയതിെൻറ തുടർച്ചയായിട്ടായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.