ഐ.എസ് കേസ്: ആറ് പ്രതികള്‍ വീണ്ടും എന്‍.ഐ.എ കസ്റ്റഡിയില്‍
text_fieldsകൊച്ചി: ഐ.എസ് കേസിലെ ആറ് പ്രതികളെ ചോദ്യംചെയ്യലിനായി എന്‍.ഐ.എ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. കണ്ണൂര്‍ കനകമലയില്‍ ഐ.എസ് പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഉമര്‍ അല്‍ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (29), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കുടിയില്‍ ആമു എന്ന റംഷാദ് (24), ഒമ്പതും 10 ഉം പ്രതികളായ മലപ്പുറം തിരൂര്‍ പൊനമുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി.സഫ്വാന്‍ (30), കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (25) എന്നിവരെയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി വീണ്ടും അന്വേഷണസംഘത്തിന്‍െറ കസ്റ്റഡിയില്‍ വിട്ടത്.
ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒക്ടോബര്‍ മൂന്നു മുതല്‍ 12 ദിവസം ചോദ്യംചെയ്തിരുന്നു. തെളിവെടുപ്പിനായി പ്രതികളെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. അതിനിടെ, കേസിലെ ഒന്നാം പ്രതി മന്‍സീദിന്‍െറ ശബ്ദസാമ്പിളുകള്‍ സീഡാക്കിന്‍െറ സഹായത്തോടെ എന്‍.ഐ.എ ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. പ്രതികളുടെ ഫോണുകളില്‍നിന്നും ലാപ്ടോപ്പുകളില്‍നിന്നും പിടിച്ചെടുത്ത വിഡിയോകളിലെ ശബ്ദസന്ദേശം നല്‍കിയത് മന്‍സീദാണോ എന്ന് സ്ഥിരീകരിക്കാനാണ് ശബ്ദസാമ്പിളുകള്‍ ശേഖരിച്ചത്. കേസിലെ ഒരു പ്രതിയുടെ അക്കൗണ്ടിലേക്ക് മാസങ്ങള്‍ക്കു മുമ്പ് സിറിയയില്‍നിന്ന് പണം എത്തിയതായി കണ്ടത്തെിയിട്ടുണ്ടെന്നും അന്വേഷണ സംഘാംഗം പറഞ്ഞു.
എന്‍.ഐ.എ സംഘം കണ്ണൂര്‍ ജയില്‍ ക്വാര്‍ട്ടേഴ്സില്‍ പരിശോധനക്കത്തെി
കണ്ണൂര്‍: കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ സംഘം കണ്ണൂര്‍ ജയില്‍ ക്വാര്‍ട്ടേഴ്സില്‍ പരിശോധനക്കത്തെി. ജയില്‍ ഉദ്യോഗസ്ഥയുടെ കുറ്റ്യാടി കായക്കൊടി സ്വദേശിയായ ഭര്‍ത്താവിനെ തേടിയാണ് സംഘമത്തെിയത്. എന്‍.ഐ.എ അന്വേഷിക്കുന്ന കനകമല കേസുമായി ബന്ധപ്പെട്ടാണ് സംഘമത്തെിയതെന്നാണ് വിവരം. ക്വാര്‍ട്ടേഴ്സില്‍നിന്ന് യുവാവിന്‍െറ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, രണ്ടു സിംകാര്‍ഡ്, ഒരു മെമ്മറി കാര്‍ഡ് എന്നിവ സംഘം കണ്ടെടുത്തു. ടൗണ്‍ സി.ഐ കെ.വി. വേണുഗോപാല്‍, വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വിനോദ് കുമാര്‍, വി.കെ. സുധീര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ എത്തിയ സംഘം ഏഴിന് മടങ്ങി. എന്നാല്‍, പരിശോധന നടക്കുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ കോഴ്സ് ആവശ്യാര്‍ഥം തിരുവനന്തപുരത്താണ്. ഇവരുടെ ഭര്‍ത്താവ് ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്നുവെങ്കിലും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കേസന്വേഷണാര്‍ഥം ആവശ്യമുള്ള രേഖകള്‍ മാത്രമാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.