പുതുപ്പള്ളിയിൽ വിമതനായി മത്സരിക്കില്ലെന്ന് നിബു ജോൺ
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കില്ലെന്ന് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഈ ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും അത്തരമൊരു നീക്കം താൻ നടത്തിയിട്ടില്ലെന്നും നിബു പറഞ്ഞു.
ചാണ്ടി ഉമ്മൻചാണ്ടി അടക്കം ആര് സ്ഥാനാർഥിയായി വന്നാലും പുതുപ്പള്ളിയിലെ ജനങ്ങൾ സ്വീകരിക്കും. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനുള്ള പ്രവർത്തനത്തിലാണെന്നും നിബു ജോൺ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം മത്സരിച്ചത് ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിലാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബം സമീപിച്ചെന്ന വാർത്ത തെറ്റാണ്.
അടുത്ത ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. ഇന്നലെ വൈകിട്ടാണ് വിമതനായി മത്സരിക്കുന്നുവെന്ന വാർത്ത അറിഞ്ഞതെന്നും നിബു ജോൺ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.