Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2024 11:29 PM IST Updated On
date_range 13 Feb 2024 11:29 PM ISTപൊലീസ് ജീപ്പ് തല്ലി തകർത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവിന് ജാമ്യം
text_fieldsbookmark_border
ചാലക്കുടി: പൊലീസ് ജീപ്പ് തല്ലിതകര്‍ത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് നിധിന്‍ പുല്ലന് ജാമ്യം. സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് റിമാൻഡിലായിരുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലൻ പുറത്തിറങ്ങിയത്.
ഈ കേസിൽ നിധിൻ ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ചാലക്കുടി സര്‍ക്കാര്‍ ഐ.ടി.ഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പൊലീസ് ജീപ്പ് തല്ലി തകർക്കലിലേക്ക് എത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം. പിറ്റേ ദിവസമാണ് നിധിന്‍ ഉൾപ്പെടെ അഞ്ചു പേര്‍ ഈ കേസില്‍ അറസ്റ്റിലായത്. തുടര്‍ന്ന് ആറു പേര്‍ കൂടി അറസ്റ്റിലായി. ഇവര്‍ക്കെല്ലാം പലഘട്ടങ്ങളിലായാണ് ജാമ്യം കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story