Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാങ്കിന്‍റെ സർവർ...

ബാങ്കിന്‍റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
ബാങ്കിന്‍റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ൾ

മ​ല​പ്പു​റം: മ​ഞ്ചേ​രി അ​ർ​ബ​ൻ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ന്‍റെ​ സ​ർ​വ​ർ ഹാ​ക്ക് ചെ​യ്ത് 70 ല​ക്ഷ​ത്തോ​ളം ത​ട്ടി​യ ര​ണ്ട് നൈ​ജീ​രി​യ​ൻ പൗ​ര​ൻ​മാ​ർ അ​റ​സ്റ്റി​ൽ. ഇ​മ്മാ​ക്കു​ലേ​റ്റ് ചി​ന്ന​സ, ഇ​ഖെ​ന്ന കോ​സ്മോ​സ് എ​ന്നി​വ​രെ​യാ​ണ്​ സൈ​ബ​ർ ക്രൈം ​ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 ദി​വ​സം ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ടി​ൽ ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റി, പ​ക​രം വ്യാ​ജ സിം ​കാ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച്​ ആ ​ന​മ്പ​റു​ക​ളി​ലേ​ക്ക്​ ഒ.​ടി.​പി വ​രു​ന്ന വി​ധം സെ​റ്റ് ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​തി​നാ​യി മൊ​ബൈ​ൽ ബാ​ങ്കി​ങ്​ ഇ​ല്ലാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ദി​വ​സേ​ന​യു​ള്ള ട്രാ​ൻ​സാ​ക്ഷ​ൻ പ​രി​ധി ഉ​യ​ർ​ത്തി​യാ​ണ് നാ​ല് പേ​രി​ൽ നി​ന്നാ​യി 70 ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്.

ബി​ഹാ​ർ, മി​സോ​റം, ബം​ഗാ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​ജ മേ​ൽ​വി​ലാ​സം ഉ​പ​യോ​ഗി​ച്ചാ​ണ്​ അ​ക്കൗ​ണ്ട്​ ഓ​പ​ൺ ചെ​യ്ത​ത്. ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ എ.​ടി.​എം മു​ഖേ​ന​യാ​ണ്​ ഇ​വ​ർ തു​ക പി​ൻ​വ​ലി​ച്ച​ത്. ബാ​ങ്കി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത പ​ണം ഭൂ​രി​ഭാ​ഗ​വും നൈ​ജീ​രി​യ​യി​ലേ​ക്ക്​ കൈ​മാ​റ്റം ചെ​യ്ത​താ​യും ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ച്ച്​ ബാ​ങ്കി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​ർ​ക്ക് ക​മീ​ഷ​ൻ ന​ൽ​കി​യ​താ​യും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

ഹാ​ക്ക് ചെ​യ്ത്​ ക​സ്റ്റ​മ​ർ ഡാ​റ്റ കൈ​ക്ക​ലാ​ക്കു​ന്ന​തി​ൽ ബാ​ങ്ക് സ​ർ​വ​റും മൊ​ബൈ​ൽ ബാ​ങ്കി​ങ് സെ​ർ​വ​റും കൈ​കാ​ര്യം ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്ന​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ബാ​ങ്ക് മാ​നേ​ജ​ർ അ​ബ്​​ദു​ൽ നാ​സ​ർ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സൈ​ബ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ റി​യാ​സ്, സി.​പി.​ഒ കെ.​ടി. ര​ഞ്ജി​ത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackingarrest
News Summary - Nigerians who hacked the bank's server and stole 70 lakhs were arrested
Next Story