വിഖ്യാത ചിത്രത്തിെൻറ ഒാർമകൾ പങ്കുവെച്ച് നിക് ഉട്ട് ‘മാധ്യമ’ത്തിൽ
text_fieldsകോഴിക്കോട്: ‘‘അസോസിയേറ്റഡ് പ്രസിൽ ഫോേട്ടാഗ്രാഫറായിരുന്ന മൂത്ത സഹോദരൻ ഹ്യൂൻ താൻ മി വിയറ്റ്നാമിൽ തലക്കു വെടിയേറ്റാണ് മരിച്ചത്. ഇതിനുശേഷം ഞാൻ ഇതേ ജോലിയിൽ പ്രവേശിച്ചു. ആദ്യം ലഭിച്ച ഉത്തരവാദിത്തം യുദ്ധചിത്രങ്ങൾ എടുക്കുകയായിരുന്നു. തെക്കൻ വിയറ്റ്നാമിലെ ഗ്രാമത്തിൽ നാപാം ബോംബാക്രമണത്തിൽനിന്ന് രക്ഷനേടാൻ നഗ്നയായി അലമുറയിട്ട് ഓടുന്ന ഒമ്പതുവയസ്സുകാരി ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം വ്യാജമാണെന്നാണ് അമേരിക്കൻ പ്രസിഡൻറ് നിക്സൻ ആദ്യം പറഞ്ഞത്. എന്നാൽ, ബോംബ് വീഴുന്നത് ഉൾപ്പെടെ മറ്റു പല ചിത്രങ്ങളും കണ്ടതോടെ നിക്സന് വിശ്വാസമായി’’ -വിയറ്റ്നാം യുദ്ധഭൂമിയിലെ വിഖ്യാത ചിത്രത്തിലൂടെ ലോകപ്രശസ്തനായ നിക് ഉട്ട് ചിത്രപശ്ചാത്തലം വിവരിച്ചു.
തെൻറ ചിത്രം പ്രസിദ്ധീകരിക്കാൻ എ.പി അധികൃതർക്ക് ആദ്യം വൈമനസ്യമുണ്ടായെങ്കിലും പിന്നീട് പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളിമാട്കുന്നിലെ ‘മാധ്യമം’ ഹെഡ്ഒാഫിസിൽ സന്ദർശനത്തിനെത്തിയ നിക് ഉട്ട് ജീവനക്കാരുമായി സംവദിക്കുകയായിരുന്നു. ‘‘ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് മയാമിയിൽവെച്ച് കിം ഫുകിനെ കണ്ടിരുന്നു. യഥാർഥത്തിൽ നിങ്ങളാണ് ഇന്ത്യ സന്ദർശിക്കേണ്ടതെന്ന് ഞാൻ അവരോട് പറഞ്ഞു. അടുത്ത വർഷം കിം ഫുകിനൊപ്പം ഇന്ത്യയിൽ വരും. വിയറ്റ്നാമും കേരളവും തമ്മിൽ ഏറെ സാമ്യതകളുണ്ട്.പ്രത്യേകിച്ച് പ്രകൃതിയുടെ കാര്യത്തിൽ. ഇവിടെ കാണുന്ന പല പഴവർഗങ്ങളും ഞങ്ങളുടെ നാട്ടിലുമുണ്ട്. വിയറ്റ്നാം ഇന്ന് ഏറെ മാറി. അമേരിക്കൻ ആക്രമണം വലിയ കെടുതികൾ വിതച്ചെങ്കിലും ജനങ്ങൾക്ക് അമേരിക്കയോട് ശത്രുതയില്ല. വളരെ സൗഹാർദത്തോടെയാണ് എല്ലാവരോടും പെരുമാറുന്നത്. ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ പാശ്ചാത്യ സംസ്കാരത്തിെൻറ വലിയ സ്വാധീനം രാജ്യത്ത് കാണാം’’ -നിക് ഉട്ട് പറഞ്ഞു.
നിക് ഉട്ടിനും കൂടെയുണ്ടായിരുന്ന ‘ലോസ് ആഞ്ജലസ് ടൈംസ്’ ഫോേട്ടാ എഡിറ്റർ റൗൾ റോവിനും മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉപഹാരം നൽകി. ഡെപ്യൂട്ടി എഡിറ്റർമാരായ കാസിം ഇരിക്കൂർ, ഇബ്രാഹിം കോട്ടക്കൽ, ട്രെയിനിങ് ആൻഡ് െഡവലപ്മെൻറ് എഡിറ്റർ അസ്സയിൻ കാരന്തൂർ, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജലി, പീരിയോഡിക്കൽസ് എഡിറ്റർ വി. മുസഫർ അഹമ്മദ്, ന്യൂസ് എഡിറ്റർമാരായ എം. ഫിറോസ്ഖാൻ, എൻ. രാജേഷ്, സി.എം. നൗഷാദലി, ഒ. ഉമറുൽ ഫാറൂഖ്, പി.ആർ മാനേജർ കെ.ടി. ശൗക്കത്തലി, അസിസ്റ്റൻറ് പി.ആർ മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിക് ഉട്ടിനെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.